|    Sep 22 Fri, 2017 4:44 am
Home   >  Kerala   >  

പാളയത്ത് ഓടയില്‍ കുടുങ്ങിയ മൂന്ന് പേര്‍ മരിച്ചു ; മരിച്ചത് കോഴിക്കോട് സ്വദേശിയും രണ്ട് ആന്ധ്രാ സ്വദേശികളും

Published : 26th November 2015 | Posted By: swapna en

കോഴിക്കോട്:പാളയത്ത് ഓട വൃത്തിയാക്കുന്നതിനിടെ ഓടയില്‍ കുടുങ്ങിയ മൂന്നു പേര്‍  മരിച്ചു. ഓടയില്‍ കുടങ്ങിയ രണ്ടു പേരെ രക്ഷിക്കാന്‍ ശ്രമിച്ച ഓട്ടോ ഡ്രൈവറാണ് മൂന്നാമത്തെയാള്‍. മരിച്ച രണ്ടു പേര്‍ ആന്ധ്രാ സ്വദേശികളാണ്. നൗഷാദ് കരുവശ്ശേരിയാണ് മരിച്ച ഓട്ടോ ഡ്രൈവര്‍. ജയ ഓഡിറ്റോറിയത്തിന്റെ സമീപമാണ് അപകടം.ഭാസ്‌കര്‍, നരസിംഹ എന്നിവരാണ് മരിച്ച ആന്ധ്രാ സ്വദേശികള്‍. ഓടയിലുള്ള  വിഷവാതകം ശ്വസിച്ചതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
ഇന്നു രാവിലെ 10 ഓടെയാണ് അപകടം.  ഇവരെ ഉടന്‍ തന്നെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. കെ.എസ്്.യു.ഡി.പി പദ്ധതി പ്രകാരമുള്ള ജോലിയെടുക്കുന്ന കരാറുകരാണ് ആന്ധ്രാ സ്വദേശികള്‍. ഇവര്‍ക്ക് യാതൊരു സുരക്ഷാ മുന്‍കരുതലകളും നല്‍കിയിരുന്നില്ല.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക