|    Jun 20 Wed, 2018 7:09 pm
FLASH NEWS

കോഴിക്കോട് നോര്‍ത്ത് സമ്പൂര്‍ണ വൈദ്യുതീകരണ മണ്ഡലമായി

Published : 18th January 2017 | Posted By: fsq

 

കോഴിക്കോട്:കേരളത്തില്‍ മാര്‍ച്ച് 31ന് തന്നെ സമ്പൂര്‍ണ വൈദ്യുതീകരണം പ്രഖ്യാപിക്കണമെന്നാണ് ലക്ഷ്യമിടുന്നതെന്ന് വൈദ്യുതി മന്ത്രി എം എം മണി. കോഴിക്കോട് നോര്‍ത്ത് നിയമസഭാ മണ്ഡലത്തിന്റെ സമ്പൂര്‍ണ വൈദ്യുതീകരണ പ്രഖ്യാപനവും ഗാന്ധിറോഡ് 110 കെവി ജിഐഎസ് സബ്‌സ്റ്റേഷന്‍ ഉദ്ഘാടനവും നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഭൂപരിഷ്‌കരണ നിയമം, വിദ്യാഭ്യാസ നിയമം, ജനകീയാസൂത്രണം, സാക്ഷരതാ പ്രസ്ഥാനം എന്നിവയിലൂടെ കേരളം കൈവരിച്ച നേട്ടങ്ങളുടെ തുടര്‍ച്ചയാണ് സമ്പൂര്‍ണ വൈദ്യുതീകരണത്തിലൂടെയും ലക്ഷ്യമിടുന്നത്. ഈ പദ്ധതി വിജയിപ്പിക്കേണ്ട ബാധ്യത എല്ലാ കേരളീയര്‍ക്കുമുണ്ട്. നമ്മുടെയെല്ലാം വീടുകളില്‍ വൈദ്യുതി തെളിഞ്ഞു നില്‍ക്കുമ്പോള്‍, പാവപ്പെട്ടവരുടെ വീടുകളിലും വൈദ്യുതി തെളിയട്ടെഎന്ന മനോഭാവം നമ്മളിലുണ്ടായാല്‍ അവരെ സഹായിക്കാന്‍ കഴിയും. അങ്ങനെ സംഘടനകളും വ്യക്തികളും നല്‍കുന്ന സഹായങ്ങളെ സര്‍ക്കാര്‍ നന്ദിപൂര്‍വം സ്മരിക്കുന്നു. പദ്ധതികള്‍ നിശ്ചയിക്കുന്ന കാലാവധിക്കുള്ളില്‍ പൂര്‍ത്തീകരിക്കണമെന്നും മന്ത്രി പറഞ്ഞു. ജിഐഎസ് സബ്‌സ്‌റ്റേഷന്‍ നിര്‍മിക്കാന്‍ 38.4 കോടി രൂപ വകയിരുത്തിയെങ്കിലും 34.2 കോടി രൂപയ്ക്ക് പൂര്‍ത്തിയാക്കിയതിനെ മന്ത്രി അഭിനന്ദിച്ചു. ഇന്ത്യയില്‍ ഒരു സംസ്ഥാനത്തിനും കൈവരിക്കാന്‍ സാധിക്കാത്ത നേട്ടമാണ് കേരളത്തിന് കൈകവരിക്കാനായതെന്നും, എല്ലാ മലയാളികള്‍ക്കും അഭിമാനിക്കാവുന്ന നേട്ടമാണിതെന്നും അദ്ദേഹം പറഞ്ഞു.ഗാന്ധിറോഡ് സെന്റ് ജോസഫ്‌സ് പള്ളി ഓഡിറ്റോറിയത്തില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ എ പ്രദീപ്കുമാര്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ വിശിഷ്ടാതിഥിയായിരുന്നു. എഡിഎം ടി ജനില്‍കുമാര്‍, കെ ദാമോദരന്‍, ജോര്‍ജ് മേച്ചേരി, പിവി മാധവന്‍, ബേബി വാസന്‍, പിടി ആസാദ്, സിപി ഹമീദ്, കെ സേതുമാധവന്‍, സിവി ഇഖ്ബാല്‍ സംസാരിച്ചു. കെഎസ്ഇബി ചീഫ് എന്‍ജിനീയര്‍ പി കുമാരന്‍, കെഎസ്ഇബി ഡയറക്ടര്‍ എന്‍ വേണുഗോപാല്‍, ചീഫ് എന്‍ജിനീയര്‍ ജയിംസ് എം ഡേവിഡ് എന്നിവര്‍ സംസാരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss