|    May 29 Mon, 2017 4:58 pm
FLASH NEWS

കോഴിക്കോട്-ദുബയ് സ്‌പൈസ് ജെറ്റ് വിമാനം വൈകി യാത്രക്കാര്‍ വലഞ്ഞു

Published : 26th August 2016 | Posted By: mi.ptk

കോഴിക്കോട്:  സാധാരണ നിരക്കിനേക്കാള്‍ മൂന്ന് ഇരട്ടി തുക ഈടാക്കിയ സ്‌പൈസ് ജെറ്റ് വിമാനം സമയത്തിന് സര്‍വ്വീസ് നടത്താതെ യാത്രക്കാരെ ദുരിതത്തിലാക്കി. ഇന്നു വെളുപ്പിന് 12.25 ന് കോഴിക്കോട് നിന്നും ദുബയിലേക്ക് പറക്കേണ്ട എസ്.ജി. 53 എന്ന സ്‌പൈസ് ജെറ്റ് വിമാനത്തിലെ യാത്രക്കാരെ വലച്ചത്. ദൂരദിക്കില്‍ നിന്നും വന്ന യാത്രക്കാര്‍ വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് വിമാനം വൈകിയ വിവരം അറിയുന്നത്. അതേ സമയം വിമാനം വൈകിയ വിവരം എല്ലാ യാത്രക്കാരെയും അറിയിച്ചിട്ടുണ്ടെന്നും ട്രാവല്‍ ഏജന്‍സി വഴി ടിക്കറ്റ് എടുത്തവരാണ് ഈ വിവരം അറിയാതിരുന്നതെന്നും സ്‌പൈസ് ജെറ്റ് എയര്‍പോര്‍ട്ട് മാനേജര്‍ സജിത് പറഞ്ഞു. യാത്രക്കാര്‍ ഭക്ഷണം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 24,000 രൂപക്കാണ് താന്‍ ടിക്കറ്റെടുത്തതെന്ന്  നാട്ടില്‍ നിന്നും അവധി കഴിഞ്ഞ് രക്ഷിതാക്കളുടെ അടുത്തേക്ക് മടങ്ങുന്ന കണ്ണൂര്‍ ചോക്ലി സ്വദേശിനിയായ ഹിബ ബഷീര്‍ പറഞ്ഞു. വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ മാത്രമാണ് വിമാനം വൈകിയത് അറിഞ്ഞതെന്നും ഹിബ പറഞ്ഞു. ഗള്‍ഫില്‍ മധ്യവേനല്‍ അവധി കഴിഞ്ഞ് പോകുന്ന യാത്രക്കാരുടെ തിരക്ക് കാരണം എല്ലാ വിമാന കമ്പനികളും ഭീമമായ നിരക്കാണ് ഈടാക്കുന്നത്. വിമാനം ഇന്ന് രാവിലെ പോകുമെന്നാണ് യാത്രക്കാര്‍ക്ക് അവസാനമായി കിട്ടിയ വിവരം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day