|    Mar 30 Thu, 2017 10:02 pm
FLASH NEWS

കോഴിക്കോട് ചുംബനതെരുവ് സമരക്കാരും ഹനുമാന്‍സേനയും തമ്മില്‍ സംഘര്‍ഷം

Published : 1st January 2016 | Posted By: swapna en

കോഴിക്കോട്:വര്‍ദ്ധിച്ചു വരുന്ന അസഹിഷ്ണുതയ്ക്കും ഫാഷിസത്തിനുമെതിരേ ഞാറ്റുവേല സംഘടന നടത്തിയ ചുംബനതെരുവ് സമരത്തില്‍ സംഘര്‍ഷം. സമരത്തിലേക്ക് ഹനുമാന്‍ സേന പ്രവര്‍ത്തകര്‍ ഇരിച്ചുകയറി പ്രതിഷേധിച്ചതാണ് സംഘര്‍ഷത്തിന് കാരണം. ഇരുവിഭാഗങ്ങളും തമ്മില്‍ സംഘര്‍ഷം ഉണ്ടായതിനെ തുടര്‍ന്ന് ചുംബനസമരക്കാരെ പോലിസ് അറസ്റ്റ് ചെയ്തു നീക്കി.  അറസ്റ്റ് ചെയ്തവരില്‍ ഒരു മാധ്യമപ്രവര്‍ത്തകനും ഉള്‍പ്പെടുന്നു. തേജസ് മാധ്യമപ്രവര്‍ത്തകന്‍ അനീബിനെയാണ് അറസ്റ്റ് ചെയ്തത്. തീവ്ര ഇടത് അനുകൂല സംഘടനയാണ് ഞാറ്റുവേല. ഇന്നു രാവിലെ നടന്ന പരിപാടിക്കിടെയാണ് സംഘര്‍ഷം. നാലു സ്ത്രീകളും അറസ്റ്റ് ചെയ്തവരില്‍പ്പെടുന്നു. രാവിലെ മുതല്‍ വൈകിട്ട് വരെയാണ് സമരം തീരുമാനിച്ചിരുന്നത്. കിഡ്‌സണ്‍ സ്‌ക്വയറിന് മുന്നിലാണ് പരിപാടി നടന്നത്.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day