|    Feb 26 Sun, 2017 11:39 am
FLASH NEWS

കോഴിക്കോട് ഗവ. മാനസികാരോഗ്യ കേന്ദ്രം: സ്‌കില്‍ ഡവലപ്‌മെന്റ് യൂനിറ്റ് സ്ഥാപിക്കും: മന്ത്രി ടി പി രാമകൃഷ്ണന്‍

Published : 6th November 2016 | Posted By: SMR

കോഴിക്കോട്: ഗവ. മാനസികാരോഗ്യ കേന്ദ്രത്തില്‍ അന്തേവാസികളുടെ പുനരധിവാസത്തിന്റെ ഭാഗമായി സ്‌കില്‍ ഡവലപ്‌മെന്റ് യൂനിറ്റ് സ്ഥാപിക്കുമെന്ന് തൊഴില്‍-എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍ അറിയിച്ചു. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് കോഴിക്കോട് ഐഎംഎ ഹാളില്‍ സംഘടിപ്പിച്ച “മാനസികാരോഗ്യ ചികിത്സ: വെല്ലുവിളികളും സാധ്യതകളും’ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എംപ്ലോയ്‌മെന്റ് ഡയറക്ടറെ കോഴിക്കോട് ഗവ. മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് അയച്ച് സ്‌കില്‍ ഡവലപ്‌മെന്റ് യൂനിറ്റ് സ്ഥാപിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തും. അവിടെ അങ്ങേയറ്റത്തെ സേവനവും ഇടപെടലും വേണം. ഇതിന് എല്ലാ നല്ല മനസ്സുകളും യോജിക്കണം. മാനസികാരോഗ്യ കേന്ദ്രത്തില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍മാരും ജീവനക്കാരും ചെയ്യുന്ന സേവനം വിലമതിക്കാനാവാത്തതാണെന്നും മന്ത്രി പറഞ്ഞു.രോഗം മാറിയാലും കുടുംബം ഏറ്റെടുക്കാത്ത സ്ഥിതിയുണ്ട്. രോഗം മാറിയാല്‍ തൊഴിലിലേക്കും സാധാരണ ജീവിതത്തിലേക്കും തിരിച്ചുവരാന്‍ കഴിയേണ്ടതുണ്ട്. സമൂഹത്തിന്റെ മനോഭാവത്തില്‍ മാറ്റം വരണം. സമൂഹം തങ്ങളെ ഏറ്റെടുക്കാന്‍ തയാറാണെന്ന ബോധ്യം അവരിലുണ്ടാക്കണം. ഈ രംഗത്ത് പൊതുജനങ്ങളുടെ ബോധവത്കരണം പ്രധാനമാണെന്നും മന്ത്രി പറഞ്ഞു. ആരോഗ്യ വകുപ്പിന് കീഴിലെ വിവിധ സ്ഥാപനങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ടതുണ്ടെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച എ പ്രദീപ് കുമാര്‍ എംഎല്‍എ പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 10 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day