|    Aug 17 Thu, 2017 9:22 am
FLASH NEWS
Home   >  Kerala   >  

കോഴിക്കോട് കോര്‍പ്പറേഷന്‍ ഉപതിരഞ്ഞെടുപ്പ്:യുഡിഎഫിന് അട്ടിമറി ജയം

Published : 22nd October 2016 | Posted By: mi.ptk

kozhikode-coporation

കോഴിക്കോട്: സംസ്ഥാനത്തിന്റെ വിവധ ഭാഗങ്ങളിലെ  തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ ഫലമറിഞ്ഞ 11 വാര്‍ഡുകളില്‍ ഏഴിടത്ത് എല്‍ഡിഎഫും രണ്ടിടത്ത് യുഡിഎഫും ഒരിടത്ത് ബിജെപിയും ജയിച്ചു.

കോഴിക്കോട് കോര്‍പ്പറേഷനിലെ അരീക്കാട് വാര്‍ഡില്‍ യുഡിഎഫിന് അട്ടിമറി വിജയം. മുന്‍ മേയര്‍ വികെസി മമ്മദ് കോയ രാജിവച്ച അരീക്കാട് വാര്‍ഡിലാണ് യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി മുഹമ്മദ് ഷമീം വിജയിച്ചത്.
പാലക്കാട് നഗരസഭയിലെ മേപ്പറമ്പ് വാര്‍ഡ് ബിജെപി നിലനിര്‍ത്തി. വി എ ശാന്തി 182 വോട്ടിന് വിജയിച്ചു . കൊല്ലം നഗരസഭയിലെ കയ്യാലയ്ക്കല്‍ ഡിവിഷന്‍ എല്‍ഡിഎഫ് നിലനിര്‍ത്തി: എം നൗഷാദ് 465 വോട്ടിന് വിജയിച്ചു. തിരുവനന്തപുരം മടവൂര്‍ സീമന്തപുരം വാര്‍ഡ്, അതിയന്നൂര്‍ പഞ്ചായത്തിലെ മരുതംകോട് വാര്‍ഡ് എന്നിവിടങ്ങളില്‍ എല്‍ഡിഎഫ് വിജയിച്ചു .

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക