|    Jul 29 Sat, 2017 12:20 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

കോഴിക്കോട് കൊയിലാണ്ടിയില്‍ ദമ്പതികള്‍ അപകടത്തില്‍ മരിച്ചു

Published : 2nd June 2016 | Posted By: SMR

കൊയിലാണ്ടി: ദമ്പതികള്‍ വാഹനാപകടത്തില്‍ മരിച്ചു. മകനു പരിക്ക്. നന്തി ഒറ്റത്തെങ്ങില്‍ ബഷീര്‍(50), ജമീല(45) എന്നിവരാണു മരിച്ചത്. ഇവരുടെ മകന്‍ മുഹമ്മദ് അലിക്കാണു പരിക്കേറ്റത്. ഇദ്ദേഹത്തെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ പുലര്‍ച്ചെ ദേശീയപാതയില്‍ നന്തി റെയില്‍വേ മേ ല്‍പ്പാലത്തിനു സമീപത്താണ് അപകടം. കൊയിലാണ്ടി കന്നൂരില്‍ താമസിക്കുന്ന ബഷീറും കുടുംബവും മാതാവിന്റെ മരണവിവരമറിഞ്ഞ് അയനിക്കാടിനു പോവുകയായിരുന്നു. ഇവര്‍ സഞ്ചരിച്ച കാറിന്റെ പിറകില്‍ അതിവേഗത്തില്‍ വന്ന ലോറി ഇടിക്കുകയായിരുന്നു. ബഷീര്‍ സംഭവസ്ഥലത്തു വച്ചും ജമീല മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോവും വഴിയും മരിച്ചു. അപകടം നടന്ന ഉടന്‍ കൊയിലാണ്ടി എസ്‌ഐ നിപുണ്‍ശങ്കറും സംഘവും സ്ഥലത്തെത്തിയാണ് പരിക്കേറ്റവരെ ആശുപത്രിയിലേക്കു മാറ്റിയത്. പരേതരായ നന്തി ഒറ്റത്തെങ്ങില്‍ മമ്മദിന്റെയും മറിയത്തിന്റെയും മകനാണ് ബഷീര്‍. സഹോദരങ്ങള്‍: സുബൈര്‍, സൈനബ, സുഹറ. കുഞ്ഞിമൂസ്സ-ഫാത്തിമ ദമ്പതികളുടെ മകളാണ് ഫാത്തിമ. ജറീഷ്, ജഷ്‌ന എന്നിവരാണ് ബഷീര്‍-ജമീല ദമ്പതികളുടെ മറ്റുമക്കള്‍. മരുമകന്‍: സുബൈര്‍.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക