|    Jan 24 Wed, 2018 1:22 pm
FLASH NEWS
Home   >  Kerala   >  

കോഴിക്കോട്ട്‌ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയെ കുത്തികൊന്നു

Published : 14th July 2017 | Posted By: mi.ptk

കോഴിക്കോട്:  കോഴിക്കോട് കുന്ദമംഗലത്ത് ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി കുത്തേറ്റ് മരിച്ചു. മടവൂര്‍ സിഎം സ്‌കൂള്‍ വിദ്യാര്‍ഥി അബ്ദുള്‍ മജീദ് (13) ആണ് കൊല്ലപ്പെട്ടത്. കാസര്‍കോട് സ്വദേശി ഷംസുദ്ദീന്‍ എന്നയാളാണ് കുട്ടിയെ കുത്തിയത് എന്നാണ് റിപ്പോര്‍ട്ട്. ക്ലാസിന്റെ ഇടവേള സമയത്ത് സ്‌കൂള്‍ പരിസരത്ത് നില്‍ക്കുകയായിയിരുന്ന വിദ്യാര്‍ഥിയെ ഇയാള്‍ കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു. സംഭവം ശ്രദ്ധയില്‍പെട്ട മറ്റ് വിദ്യാര്‍ഥികള്‍ ബഹളം വച്ചതിനെ തുടര്‍ന്ന്  ഓടിക്കൂടിയ ആളുകള്‍ വിദ്യാര്‍ഥിയെ കോഴിക്കോട് മെഡിക്കല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
സംഭവത്തിന് ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ നാട്ടുകാര്‍ പിടികൂടി പോലീസിനെ ഏല്‍പ്പിച്ചു. ഇയാള്‍ക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്നാണ് പോലീസ് പറയുന്നത്.
മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day