|    Dec 14 Fri, 2018 2:25 am
FLASH NEWS
Home   >  Kerala   >  

കോഴിക്കോട് ഉരുള്‍പൊട്ടലില്‍ ഉറങ്ങി കിടന്ന ബാലിക മരിച്ചു: 9 പേര്‍ക്കായി തിരച്ചില്‍ തുടരുന്നു

Published : 14th June 2018 | Posted By: sruthi srt

കോഴിക്കോട്: ബുധനാഴ്ച രാത്രി തുടങ്ങിയ കനത്ത മഴയില്‍ കോഴിക്കോട് കരിഞ്ചോലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ ഒമ്പതുവയസ്സുകാരി മരിച്ചു.വീടിനുള്ളില്‍ ഉറങ്ങി കിടന്ന ദില്‍ന എന്ന കുട്ടിയാണ് മരിച്ചത്. പ്രദേശത്ത് നിന്ന് 9 പേരെ കാണാതായിട്ടുണ്ട്. .കരിഞ്ചോലയിലെ ഹസന്‍ എന്നയാളുടെ കുടുംബത്തിലെ ഏഴു പേരേയും അബ്ദുറഹിമാന്റെ കുടുംബത്തിലെ നാല് പേരെയുമാണ് കാണാതായത്. ഇവരില്‍ രണ്ട് പേരെ പുറത്തെടുത്തിട്ടുണ്ട്.മറ്റുള്ളവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. മലപ്പുറം ജില്ലയിലെ എടവണ്ണ ചാത്തല്ലൂരിലും ആനക്കല്ലിലും ഉരുള്‍പൊട്ടി.എടവണ്ണപ്പാറയില്‍ ആളുകളെ ഒഴിപ്പിച്ച് തുടങ്ങിയിട്ടുണ്ട്.

എടവണ്ണപാറയില്‍ നിന്നുള്ള ദൃശ്യം

അതേസമയം,കനത്ത മഴയെ തുടര്‍ന്ന് വ്യാപക നാശനഷ്ടമുണ്ടായ കോഴിക്കോട് ഇന്ന് ദേശിയ ദുരന്ത നിവാരണ സേനയെത്തും. പൂനുര്‍ പുഴ കരകവിഞ്ഞ് ഒഴുകുന്നതിനെ തുടര്‍ന്ന് താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായിട്ടുണ്ട്. ചുരം മേഖലയില്‍ ഗതാഗത സ്തംഭനം തുടരുകയാണ്.
അതിനിടെ കരിഞ്ചോലയില്‍ ഉരുള്‍പൊട്ടലില്‍ ഒരാള്‍ കൂടി മരിച്ചു. ബാലുശേരി മങ്കയത്ത് വീടുകള്‍ തകര്‍ന്നിട്ടുണ്ട്. കക്കയം ഡാം ഉടന്‍ തുറന്നുവിടുമെന്നും പരിസര പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.ചാലക്കുടി പുഴ കരകവിഞ്ഞ് ഒഴുകുന്നുണ്ട്. ഇവിടെയും ജാഗ്രതാ നിര്‍ദേശമുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss