|    Dec 13 Thu, 2018 7:39 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

കോഴിക്കോട്ട് 2000 ഇലക്ട്രിക് ഓട്ടോകള്‍ നിരത്തിലിറക്കും: ഗതാഗതമന്ത്രി

Published : 25th November 2018 | Posted By: kasim kzm

കോഴിക്കോട്: വനിതാ ശാക്തീകരണം ലക്ഷ്യംവച്ച് കോഴിക്കോട് ജില്ലയിലെ കുടുംബശ്രീക്ക് 2000 ഇലക്ട്രിക് ഓട്ടോറിക്ഷകള്‍ നല്‍കുമെന്ന് ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. കോഴിക്കോട് കുടുംബശ്രീയുടെ സംരംഭമായ വനിതാമാള്‍ ഉദ്ഘാടനവേദിയിലായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം. ലോകത്തിനു മുന്നില്‍ അതിശയമായ കുടുംബശ്രീപോലെയൊന്ന് മറ്റു രാജ്യങ്ങളിലൊന്നും തുടങ്ങാന്‍ കഴിഞ്ഞിട്ടില്ല. ഇത്തരത്തില്‍ രാജ്യത്തെ അദ്ഭുതകരമായ ഒന്നാണ് വനിതാമാള്‍ എന്നും മന്ത്രി വ്യക്തമാക്കി.
കേരളത്തിന് അഭിമാനകരമാണ് വനിതാമാള്‍ എന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ട്രെയിനിങ് സെന്ററിന്റെ ഉദ്ഘാടനം മന്ത്രി നിര്‍വഹിച്ചു. 2,77,000 യൂനിറ്റുകളിലായി 43 ലക്ഷം അംഗങ്ങളുള്ള കുടുംബശ്രീ ലോകത്തിനു തന്നെ അഭിമാനമാണെന്ന് മന്ത്രി മൊയ്തീന്‍ പറഞ്ഞു. കഴിഞ്ഞ പ്രളയത്തില്‍ ഒന്നരലക്ഷം ദുരിതബാധിതരെയാണ് കുടുംബശ്രീക്കാര്‍ സ്വന്തം വീടുകളില്‍ താമസിപ്പിച്ചു മാതൃകയായത്. നാടിനോട് പ്രതിബദ്ധതയുള്ള പ്രസ്ഥാനമായി കുടുംബശ്രീ മാറിയതിനാലാണ് സര്‍ക്കാര്‍ ഇവരെ സഹായിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
മാവൂര്‍ റോഡില്‍ പുതിയ ബസ്സ്റ്റാന്റിലേക്ക് റോഡ് മുറിച്ചുകടക്കുന്നതിന് എസ്‌കവേറ്ററും ലിഫ്റ്റും സ്ഥാപിക്കാന്‍ തീരുമാനിച്ചതായി ചടങ്ങില്‍ അധ്യക്ഷത വഹിച്ച മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ പറഞ്ഞു. മെഡിക്കല്‍ കോളജിലെ മലിനജലം ശുദ്ധീകരിക്കാന്‍ 14.5 കോടി രൂപ ചെലവില്‍ കമ്പനികളില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിക്കുമെന്നും മേയര്‍ പറഞ്ഞു. ബിജെപി പ്രതിഷേധത്തെ തുടര്‍ന്ന് ഉദ്ഘാടനവേദിയും പരിസരവും കനത്ത പോലിസ് സുരക്ഷയിലായിരുന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss