|    Jul 27 Thu, 2017 2:31 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

കോഴിക്കോട്ട് കോളറ സ്ഥിരീകരിച്ചു

Published : 24th July 2016 | Posted By: SMR

കോഴിക്കോട്: ജില്ലയില്‍ ആദ്യമായി കോളറ രോഗം സ്ഥിരീകരിച്ചു. ഇക്കഴിഞ്ഞ 16ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സ തേടിയ പുതിയങ്ങാടി എടക്കാട് സ്വദേശി ശശിധരനാണു രോഗബാധ. മണിപ്പാലിലെ ലാബില്‍ നടത്തിയ മലംപരിശോധനയിലാണു സ്ഥിരീകരണം. ആശങ്കപ്പെടാനില്ലെന്നും കോളറ സ്ഥിരീകരിച്ചയാളുടെ കുടുംബത്തില്‍ മറ്റാര്‍ക്കും രോഗബാധ ഉണ്ടായിട്ടില്ലെന്നും ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. പ്രദേശത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. കോളറ ബാധിച്ച് നാലുദിവസം മുമ്പ് മലപ്പുറം കുറ്റിപ്പുറം സ്വദേശിനി മരിച്ചിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക