|    Nov 18 Sat, 2017 4:48 am
Home   >  Kerala   >  

കോഴിക്കോട്ട് കാര്‍ ലോറിയിലിടിച്ച് രണ്ട് പേര്‍ മരിച്ചു

Published : 10th June 2017 | Posted By: G.A.G

കോഴിക്കോട് : കോഴിക്കോട് തൊണ്ടയാട് ബൈപ്പാസിലുണ്ടായ വാഹനാപകടത്തില്‍ രണ്ടു പേര്‍ മരിച്ചു. തിരുവനന്തപുരം മൈനാഗപ്പിള്ളി  സ്വദേശി ശിവദാസന്‍, മൂന്നു വയസുള്ള പെണ്‍കുട്ടി എന്നിവരാണ് മരിച്ചത്. ഇന്നു പുലര്‍ച്ചെ അഞ്ചുമണിയോടെ ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ലോറിയിലിടിച്ചാണ് അപകടം. കാറിലുണ്ടായിരുന്ന ആറുപേര്‍ക്ക് പരിക്കുണ്ട്. ഇവരില്‍ രണ്ടുപേരുടെ നില ഗുരുതരമാണെന്നറിയുന്നു.ഇവരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക