|    Mar 28 Tue, 2017 8:04 am

കോഴിക്കോട്ടെ മാധ്യമവിലക്കില്‍ ദുരൂഹതയെന്ന് വിഎസിന്റെ അഭിഭാഷകന്‍

Published : 1st August 2016 | Posted By: mi.ptk

vs

തിരുവനന്തപുരം: കോഴിക്കോട് ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഐസ്‌ക്രീം പാര്‍ലര്‍ കേസ് റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ മാധ്യമപ്രവര്‍ത്തകരെ പോലീസ് വിലക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്ത സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് വിഎസിന്റെ അഭിഭാഷകന്‍. ഐസ്‌ക്രീം കേസിലെ നാടകീയ നീക്കം പുറംലോകം അറിയാതിരിക്കാനാണ് മാധ്യമങ്ങളെ വിലക്കി സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചത്.ഐസ്‌ക്രീം കേസില്‍ കക്ഷിയല്ലാത്ത അഭിഭാഷകന്‍ അന്നേദിവസം വിഎസിനെതിരെ വാദവുമായി എത്തിയിരുന്നു. ഈ സമയം സര്‍ക്കാര്‍ അഭിഭാഷകന്‍ നിശബ്ദത പാലിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
കഴിഞ്ഞ ശനിയാഴ്ചയാണ് കോഴിക്കോട് ഒന്നാംക്ലാസ് മജ്‌സ്‌ട്രേറ്റ് കോടതിയില്‍ ഐസ്‌ക്രീം പാര്‍ലര്‍ കേസ് റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ടൗണ്‍ എസ്‌ഐ വിമോദിന്റെ നേതൃത്വത്തിലുള്ള പോലീസ് വിലക്കുമായെത്തിയത്. മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരെത്തി മാധ്യമപ്രവര്‍ത്തകരോട് മപ്പ് പറഞ്ഞ് വിട്ടയച്ചിരുന്നെങ്കിലും പിന്നീട് വാഹനമെടുക്കാന്‍ വന്ന മാധ്യമപ്രവര്‍ത്തകരെ ഇതേ എസ്‌ഐ വീണ്ടും ബലം പ്രയോഗിച്ച് പോലീസ് സ്‌റ്റേഷനകത്ത് പൂട്ടിയിടകയായിരുന്നു.
ഐസ്‌ക്രീം പാര്‍ലര്‍ കേസ് അന്വേഷണം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് അന്വേഷണസംഘം നല്‍കിയ ഹര്‍ജിയും ഇതിനെതിരെ വിഎസ് നല്‍കിയ ഹര്‍ജിയും പരിഗണിക്കുന്ന ദിവസമാണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് പോലീസ് വിലക്കേര്‍പ്പെടുത്തിയത്.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day