|    Dec 14 Fri, 2018 4:23 pm
FLASH NEWS
Home   >  Kerala   >  

കോഴിക്കോട്ടെ പനിക്ക് പിന്നില്‍ നിപ്പാവൈറസ് എന്ന് സ്ഥിരീകരണം

Published : 20th May 2018 | Posted By: mi.ptk

കോഴിക്കോട്:  കോഴിക്കോട് പേരാമ്പ്രയിലെ പനിമരണത്തിന് കാരണം നിപ്പാ വൈറസ് എന്ന് സ്ഥിരീകരണം. കഴിഞ്ഞ ദിവസം മരിച്ച മൂന്ന് പേരുടെ സ്രവം പരിശോധിച്ചതില്‍ നിന്നാണ് നിപ്പാവൈറസാണ് മരണകാരണമെന്ന് സ്ഥിരീകരിച്ചത്. പൂണെയിലെ ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടിലാണ് പരിശോധന നടത്തിയത്. ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്ന ഒരാളിലും നിപ്പാ വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്.
പനി ബാധിച്ച് ഇന്ന് രണ്ട് പേര്‍ കൂടി മരിച്ചിരുന്നു. കൂട്ടാലിട സ്വദേശി ഇസ്മയീല്‍, കൊളത്തൂര്‍ സ്വദേശി വേലായുധന്‍ എന്നിവരാണ് മരിച്ചത്.കഴിഞ്ഞ പത്ത് ദിവസമായി ഇസ്മയിലും, ഒരാഴ്ചയായി വേലായുധനും ചികിത്സയിലായിരുന്നു. ഇതോടെ മരണസംഖ്യ അഞ്ചായി.
ആദ്യമരണങ്ങള്‍ നടന്ന സ്ഥലങ്ങളില്‍ നിന്നും വളരെ ദൂരെയുള്ള സ്ഥലങ്ങളിലുള്ളവരാണ് ഇപ്പോള്‍ മരിച്ച രണ്ട് പേരും. അതുകൊണ്ട് തന്നെ വൈറസ് കൂടുതല്‍ സ്ഥലങ്ങളിലേക്ക് പടരുന്നുവെന്ന ആശങ്കയുണ്ട്.പേരാമ്പ്ര ചങ്ങരോത്ത് ഗ്രാമപ്പഞ്ചായത്തിലെ സൂപ്പിക്കടയില്‍ സഹോദരങ്ങളായ സ്വാലിഹ് (26), സഹോദരന്‍ സാബിത്ത് (23), വളച്ചുകെട്ടിയില്‍ മൊയ്തീന്‍ ഹാജിയുടെ ഭാര്യ മറിയം ഹജ്ജുമ്മ (50)എന്നിവരാണ് രണ്ടാഴ്ചക്കിടെ മരിച്ചത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss