|    Mar 23 Thu, 2017 7:39 pm
FLASH NEWS

കോഴിക്കോട്ടു നിന്ന് ഹജ്ജ് യാത്ര: നടപടി ത്വരിതപ്പെടുത്തും- മന്ത്രി

Published : 7th August 2016 | Posted By: SMR

കോഴിക്കോട്: അടുത്തവര്‍ഷംമുതല്‍ കോഴിക്കോട് വിമാനത്താവളത്തില്‍ നിന്ന് ഹജ്ജ്‌യാത്ര പുറപ്പെടുന്നതിനുള്ള നടപടികള്‍ ത്വരിതപ്പെടുത്തുമെന്നു ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍. കേരള ഹജ്ജ് വെല്‍ഫെയര്‍ ഫോറം സംഘടിപ്പിച്ച ഏകദിന ഹജ്ജ് ക്യാംപ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഹജ്ജ് തീര്‍ത്ഥാടകര്‍ക്കുവേണ്ടി കോഴിക്കോട്, മലപ്പുറം, വയനാട്, തലശ്ശേരി എന്നിവിടങ്ങളില്‍ നിന്നു കഴിഞ്ഞവര്‍ഷത്തെപോലെ ഇത്തവണയും നെടുമ്പാശ്ശേരിയിലേക്ക് കെഎസ്ആര്‍ടിസി സൗജന്യ സര്‍വീസ് നടത്തുമെന്നും മന്ത്രി പറഞ്ഞു. ടി കെ പരീക്കുട്ടി ഹാജി അധ്യക്ഷത വഹിച്ചു. കേരള ഹജ്ജ് വെല്‍ഫെയര്‍ ഫോറം ജനറല്‍ സെക്രട്ടറി ബിച്ചു പി ടി സംസാരിച്ചു.

(Visited 43 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക