|    Oct 22 Sun, 2017 6:36 am
Home   >  Todays Paper  >  page 12  >  

കോഴിക്കോട്ടും മുഴപ്പിലങ്ങാടും ഫോര്‍ സ്റ്റാര്‍ ഹോട്ടലുകള്‍

Published : 12th August 2017 | Posted By: fsq

 

തിരുവനന്തപുരം: മലബാര്‍ മേഖലയിലെ ടൂറിസം വികസനം ലക്ഷ്യമിട്ടുള്ള പദ്ധതികള്‍ക്ക് കെടിഡിസി രൂപരേഖ തയ്യാറാക്കിയതായി കെടിഡിസി ചെയര്‍മാന്‍ എം വിജയകുമാര്‍. 1000കോടിയുടെ പദ്ധതിയാണ് കിഫ്ബി വഴി അനുവാദത്തിനായി സമര്‍പ്പിച്ചിട്ടുള്ളത്. ഇതില്‍ ആദ്യഘട്ടത്തില്‍ നടപ്പാക്കാനുള്ള മൂന്ന് പദ്ധതികള്‍ക്ക് അംഗീകാരം ലഭിച്ചു. ബേക്കല്‍ കോട്ടയ്ക്ക് സമീപം കെടിഡിസിയുടെ കൈവശമുള്ള 50 ഏക്കര്‍ ഭൂമിയില്‍ എയര്‍സ്ട്രിപ്പും കോഴിക്കോട് ബീച്ചിലും മുഴപ്പിലങ്ങാട് ബീച്ചിലും ഫോര്‍സ്റ്റാര്‍ ഹോട്ടലുകളുമാണ് ഉടന്‍ ആരംഭിക്കുക. പുതിയ ടൂര്‍ പാക്കേജുകള്‍ക്ക് തുടക്കം കുറിക്കും. ഇതിനായി മൂന്ന് വോള്‍വോ ബസ്സുകള്‍ കെടിഡിസി വാങ്ങിയിട്ടുണ്ട്. ടൂറിസ്റ്റുകളെ സഹായിക്കുന്നതിനായി പുതിയ മൊബൈല്‍ ആപ്പും രൂപകല്‍പന ചെയ്യും. കെടിഡിസിയുടെ പ്രവര്‍ത്തനങ്ങള്‍ തൃപ്തികരമല്ലെന്ന പരാതികളില്‍ കഴമ്പുണ്ട്. ഇതു പരിഹരിക്കുന്നതിനുള്ള ശ്രമങ്ങളാണു നടത്തിവരുന്നത്. പഴയ മദ്യനയം ടൂറിസം വരുമാനത്തില്‍ കുറവുണ്ടാക്കി. പുതിയ മദ്യനയം നടപ്പായിക്കഴിഞ്ഞാ ല്‍ ഇതില്‍ മാറ്റംവരുമെന്നാണു പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി പങ്കെടുത്ത മാസ്‌കോട്ട് ഹോട്ടലിലെ യോഗത്തില്‍ അനുവാദമില്ലാതെ മാധ്യമപ്രവര്‍ത്തകരെ  പ്രവേശിപ്പിച്ചതിന് ഹോട്ടല്‍ ജീവനക്കാര്‍ക്കെതിരേ നടപടിയെടുത്തെന്ന തരത്തിലുള്ള വാര്‍ത്തകള്‍ ശരിയല്ല. ഇക്കാര്യത്തില്‍ മാസ്‌കോട്ട് ഹോട്ടല്‍ ജീവനക്കാരോട് മുഖ്യമന്ത്രിയുടെ ഓഫിസ് വിശദീകരണം ചോദിച്ചതായി അറിയില്ല. ഇതുമായി ബന്ധപ്പെട്ട് മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകളൊന്നും തന്നെ ശരിയല്ലെന്നും വിജയകുമാര്‍ പ്രതികരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക