|    Dec 19 Wed, 2018 11:39 am
FLASH NEWS

കോഴിക്കോടിന്റെ സംഭാവന 4.13 കോടി

Published : 28th August 2018 | Posted By: kasim kzm

കോഴിക്കോട്: പ്രളയ ദുരന്താശ്വാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും കലക്ടറുടെ അക്കൗണ്ടിലേക്കുമായി കോഴിക്കോട് ജില്ലയില്‍ നിന്നും ഇതുവരെ ലഭിച്ചത് 4.13 കോടി രൂപ. ഇന്നലെ മാത്രം 46.55 ലക്ഷം രൂപ ലഭിച്ചു. ഈ മാസം 13 മുതല്‍ 27 വരെ 4,13,36,441 രൂപയാണ് കിട്ടിയത്. വികെസിയുടെ വിവിധ ഗ്രൂപ്പുകളിലായി ലഭിച്ച ഒരു കോടി രൂപയാണ് സംഭാവനകളിലെ ഏറ്റവും വലിയ തുക. സാമൂതിരി രാജ ദേവസ്വത്തിനു വേണ്ടി കോഴിക്കോട് സാമൂതിരി കെ സി ഉണ്ണി അനുജന്‍ രാജ 25 ലക്ഷം രൂപയുടെ ചെക്ക് സംഭാവനയായി നല്‍കി. താമരശ്ശേരി റീജിയണല്‍ ഡഫ് സെന്ററിലെ ബധിരമൂക അംഗങ്ങള്‍ സമാഹരിച്ച 10,160 രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറി.മണിയാട്ടുകുടി സാന്‍ഡ്, ലങ്ക സാന്‍ഡ്,പന്തലായനി സാന്‍ഡ് ആ്ന്‍ഡ് സ്റ്റോണ്‍ പ്രൊഡക്ട്‌സ് പ്രൈവറ്റ് ലിമിറ്റഡ്, ത്രീസ്റ്റാര്‍ സ്റ്റോണ്‍ ക്രഷര്‍, പവര്‍ സ്റ്റോണ്‍ പ്രൊഡക്്ട്്്‌സ്്, സാഫ സ്റ്റോണ്‍ ക്രഷര്‍,ആല്‍ഫ ബ്രിക്‌സ് ആന്‍ഡ് മെറ്റല്‍സ്, പ്രൊഫൈല്‍ സാന്‍ഡ്‌സ്,പ്രൊഫൈല്‍ മെറ്റല്‍സ്, പ്രൊഫൈല്‍ ഗ്രാനൈറ്റ്‌സ് എന്നീ ഗ്രൂപ്പുകളും മുഹമ്മദ് ഇസ്മയില്‍ മാക്കി,ജോജി ജോസഫ് എന്നിവരും ദുരിതാശ്വാസത്തിനായി ഇന്നലെ ഒരു ലക്ഷം രൂപവീതം നല്‍കി.ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള റസിഡന്‍സ് അസോസിയേഷനുകള്‍ തുക സമാഹരിച്ച് സംഭാവന നല്‍കിയിട്ടുണ്ട്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss