|    Jan 23 Mon, 2017 8:33 pm
FLASH NEWS

കോഴിക്കോടിന്റെ രാക്കാഴ്ചകളിലേക്ക് മിഴിതുറന്ന് കാണാപ്പുറം

Published : 20th August 2016 | Posted By: SMR

കോഴിക്കോട്: കാമറക്കണ്ണിലൂടെ ഒപ്പിയെടുത്ത കോഴിക്കോടിന്റെ രാക്കാഴ്ചകളുടെ പ്രദര്‍ശനം നവ്യാനുഭവമായി. രാത്രിയിലും തിരക്കൊഴിയാത്ത പാളയം പച്ചക്കറി മാര്‍ക്കറ്റും പട്രോളിങ്ങിനിറങ്ങിയ പോലിസും കച്ചവടത്തിരക്കിലമര്‍ന്ന മല്‍സ്യ മാര്‍ക്കറ്റും നേരിയ വെട്ടത്തില്‍ ഉപഭോക്താക്കളെ കാത്തിരിക്കുന്ന തട്ടുകടയും യാത്രക്കാരെ കാത്തിരിക്കുന്ന ഓട്ടോകളുമെല്ലാമായി നഗര രാവുകള്‍ കാഴ്ചക്കാര്‍ക്ക് അപ്പടി പകര്‍ന്നു നല്‍കുകയാണ് പ്രദര്‍ശനം.  ജെഡിടി ഇസ്‌ലാം കോളജ് ഓഫ് ആര്‍ട്ട്‌സ് ആന്റ് സയന്‍സിലെ മള്‍ട്ടിമീഡിയ വിദ്യാര്‍ഥികളാണ് കാണാപുറം എന്ന പേരില്‍ പ്രദര്‍ശനമൊരുക്കിയിരിക്കുന്നത്. കാലിക്കറ്റ് പ്രസ്‌ക്ലബ് സെക്രട്ടറി എന്‍ രാജേഷ് ഉദ്ഘാടനം ചെയ്തു. ജെഡിടി അഡിമിനിസ്‌ട്രേറ്റീവ് ഓഫിസര്‍ സറീനാ ബീഗം, പ്രിന്‍സിപ്പല്‍ ഡോ. സ്വര്‍ണകുമാരി, മള്‍ട്ടീമീഡിയ ഹെഡ് പി നയീം, വിദ്യാര്‍ഥികളായ ആദിത്യന്‍, നബീല്‍, റമീസ്, ആശിഖ് ഹിഷാം, ഷമീര്‍ സംബന്ധിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 26 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക