|    Aug 19 Sun, 2018 3:31 am
FLASH NEWS
Home   >  Kerala   >  

കോഴിക്കൂട്ടില്‍ കയറിയ പെരുമ്പാമ്പിനെ പൊരിച്ചടിച്ചു, നാലുപേര്‍ അറസ്റ്റിലായി

Published : 5th August 2018 | Posted By: G.A.G

നിലമ്പൂര്‍ : വീട്ടിലെ കോഴിക്കൂട്ടില്‍ കയറിയ പെരുമ്പാമ്പിനെ പൊരിച്ചു തിന്ന നാലു യുവാക്കളെ വനപാലകര്‍ പിടികൂടി. ചാലിയാര്‍ എളഞ്ചീരി അമ്പായത്തൊടി ദിനേശ് (30), എരഞ്ഞിമങ്ങാട് ഇടവപറമ്പില്‍ സതീശ് (31), പൈങ്ങാക്കോട് അമ്പലക്കുന്ന് പ്രദീപ് (26), പുത്തന്‍പുരക്കല്‍ രതീഷ് (31) എന്നിവരെയാണ് എടവണ്ണ റേഞ്ച് ഓഫിസര്‍ സി.അബ്ദുല്‍ ലത്തീഫ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. എളഞ്ചീരി റിസര്‍വിലെ ഇരുമ്പകം വനത്തിനു സമീപമുള്ള വീ്ട്ടില്‍ വച്ച് ഇവര്‍ പാമ്പിനെ കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇവരില്‍ നിന്ന് പാമ്പിന്റെ അവശിഷ്ടങ്ങളും രണ്ടു കിലോയോളം വറുത്ത പാമ്പിറച്ചിയും പിടിച്ചെടുത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss