|    Aug 20 Sun, 2017 5:34 am
FLASH NEWS

കോഴഞ്ചേരി-കോട്ടയം റോഡില്‍ അപകടം തുടര്‍ക്കഥയാവുന്നു

Published : 24th May 2016 | Posted By: SMR

മല്ലപ്പള്ളി: അമിത വേഗത കാരണം കോഴഞ്ചേരി-കോട്ടയം റോഡില്‍ അപകടങ്ങള്‍ തുടര്‍ക്കഥയാലുന്നു. കഴിഞ്ഞ ദിവസവും കീഴ്‌വായ്പ്പൂര് പോലിസ് സ്റ്റേഷന് സമീപമുളള കൊടും വളവിലുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചിരുന്നു. ഇതിനുമുമ്പും നിരവധി അപകടങ്ങള്‍ ഇവിടെ ഉണ്ടായിട്ടുണ്ട്. കൊടും വളവുകള്‍ നിറഞ്ഞ റോഡായതിനാല്‍ എതിര്‍ ദിശയില്‍ നിന്ന് വരുന്ന വാഹനങ്ങള്‍ കാണാന്‍ കഴിയാത്തതാണ് അപകടങ്ങളുണ്ടാക്കുന്നത്.
ഈ റോഡില്‍ കെഎസ്ആര്‍ടിസി സ്വകാര്യ ബസ്സുകളുടെ മല്‍സരയോട്ടവും ടിപ്പറുകളുടെ അമിതവേഗതയും അപകടങ്ങള്‍ പെരുകാന്‍ കാരണമാവുകയാണ്. ദിവസവും വാഹനങ്ങള്‍ തമ്മിലുള്ള ഉരസലും അതിന്റെ പേരില്‍ ജീവനക്കാരുടെ വാക്കേറ്റവും മറ്റും പതിവ് കാഴ്ചയാണ്. വാഹന വേഗത നിയന്ത്രിക്കുന്നതിനും അപകട സൂചനാ ബോര്‍ഡുകളും ഇല്ലാത്തതും അപകടത്തിന് വഴിയൊരുക്കുന്നു. കോട്ടയം- കോഴഞ്ചേരി റോഡിലെ ബസ്സുകളുടെ മല്‍സരയോട്ടം തടയുന്നതിനും വാഹന വേഗത നിയന്ത്രിക്കുന്നതിനും സംവിധാനം വേണമെന്ന ആവശ്യം ശക്തമാവുകയാണ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക