|    Jun 19 Tue, 2018 10:50 am
FLASH NEWS
Home   >  Todays Paper  >  page 7  >  

കോള്‍ സെന്റര്‍ തട്ടിപ്പ്: ആസൂത്രകന്‍ മുങ്ങി

Published : 24th October 2016 | Posted By: SMR

മുംബൈ: കോള്‍ സെന്റര്‍ തട്ടിപ്പിന്റെ ആസൂത്രകന്‍ ഗള്‍ഫിലേക്ക് രക്ഷട്ടപ്പെട്ടു. റെയ്ഡ് തുടരുന്നതിനിടെ ഈ മാസം അഞ്ചിനാണ് തട്ടിപ്പിന്റെ ബുദ്ധികേന്ദ്രമായ ഷാഗി താക്കര്‍ രക്ഷപ്പെട്ടതെന്ന് അധികൃതര്‍ പറഞ്ഞു.
യുഎസ് ആദായനികുതി ഉദ്യോഗസ്ഥരെന്ന വ്യാജേന കോടിക്കണക്കിന് ഡോളറിന്റെ തട്ടിപ്പ് നടത്തിയതുമായി ബന്ധപ്പെട്ട് താനെ ജില്ലയിലെ ഏഴു കോള്‍ സെന്ററുകള്‍ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ റെയ്ഡ് ചെയ്തിരുന്നു. ഒക്ടോബര്‍ അഞ്ചിന് രാത്രിയായിരുന്നു റെയ്ഡുകള്‍. അന്ന് കോള്‍ സെന്ററുകളിലെ 70ഓളം ഡയറക്ടര്‍മാരെയും 700 ജീവനക്കാരെയും പോലിസ് അറസ്റ്റ് ചെയ്തിരുന്നു. ഡയറക്ടര്‍മാരെ ചോദ്യംചെയ്തപ്പോഴാണ് തട്ടിപ്പിന്റെ ആസൂത്രകനായ ഷാഗിയെക്കുറിച്ച് വിവരം ലഭിച്ചത്. എന്നാല്‍ പോലിസിന് ഇയാളെ പിടികൂടാന്‍ കഴിഞ്ഞില്ല. അതിനു മുമ്പ് ഷാഗി ഗള്‍ഫിലേക്ക് പറന്നിരുന്നു.
രക്ഷപ്പെട്ട് രണ്ടുദിവസത്തിനു ശേഷമാണ് ഷാഗിക്കെതിരേ പോലിസ് തിരച്ചില്‍ നോട്ടീസ് പുറപ്പെടുവിച്ചത്. ഇയാള്‍ ദുബയിലേക്ക് രക്ഷപ്പെട്ടുവെന്നാണു കരുതുന്നത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss