|    Jan 18 Wed, 2017 3:00 am
FLASH NEWS

കോള്‍ സെന്റര്‍ തട്ടിപ്പ്: എഫ്ബിഐ ഉദ്യോഗസ്ഥന്‍ താനെയില്‍

Published : 15th October 2016 | Posted By: SMR

മുംബൈ: കോള്‍സെന്ററുകള്‍ കേന്ദ്രമായി നടന്ന കോടിക്കണക്കിനു രൂപയുടെ തട്ടിപ്പിനെക്കുറിച്ചന്വേഷിക്കാന്‍ അമേരിക്കന്‍ സുരക്ഷാ ഏജന്‍സിയായ ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (എഫ്ബിഐ) ഉദ്യോഗസ്ഥന്‍ താനെയിലെത്തി. താനെ പോലിസുമായി അദ്ദേഹം കേസന്വേഷണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ചചെയ്തു. എഫ്ബിഐ കൈമാറിയ വിവരങ്ങള്‍ കേസന്വേഷണത്തിന് സഹായകമായതായി പോലിസ് ജോയിന്റ് കമ്മീഷണര്‍ അശുതോഷ് ദുംബ്‌റെ പറഞ്ഞു. ഏതാനും ദിവസങ്ങള്‍ താനെയില്‍ തങ്ങി അറസ്റ്റ് ചെയ്ത പ്രതികളെ എഫ്ബിഐ ചോദ്യം ചെയ്യും. അമേരിക്കന്‍ ആദായനികുതി ഉദ്യോഗസ്ഥരായി ചമഞ്ഞ് കോള്‍സെന്ററിലൂടെ നിരവധി അമേരിക്കക്കാരുടെ ലക്ഷക്കണക്കിന് ഡോളറുകളാണ് ഇവര്‍ വെട്ടിച്ചത്.
സംഭവത്തിന്റെ മുഖ്യ ആസൂത്രകനായ സാഗര്‍ ധര്‍മേഷ് താക്കര്‍ക്ക് വേണ്ടി പോലിസ് തിരച്ചില്‍ നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. താനെ മീര റോഡിലുള്ള നിരവധി കോള്‍ സെന്ററുകളില്‍ ക്രൈംബ്രാഞ്ച് സംഘം തിരച്ചില്‍ നടത്തിയിരുന്നു. ഒന്നരക്കോടി രൂപയുടെ ഇടപാടുകളാണ് ഓരോ കോള്‍സെന്ററുകളിലും ദിനംപ്രതി നടന്നിരുന്നത്. ഉന്നത സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഈ സെന്ററുകള്‍ അമേരിക്കന്‍ പൗരന്‍മാരെ കബളിപ്പിച്ചത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക