|    Oct 23 Mon, 2017 5:34 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

കോള്‍ സെന്റര്‍ തട്ടിപ്പില്‍ ഐപിഎസ് ഓഫിസറുടെ മകനും

Published : 17th October 2016 | Posted By: SMR

മുംബൈ: കോള്‍ സെന്ററുകള്‍ വഴി യുഎസ് പൗരന്മാരുടെ കോടിക്കണക്കിന് ഡോളര്‍ കവര്‍ന്ന കേസില്‍ ഗുജറാത്തിലെ ഐപിഎസ് ഓഫിസറുടെ മകന്റെ പങ്ക് താനെ പോലിസ് അന്വേഷിക്കുന്നു. കോള്‍ സെന്ററുകള്‍ റെയ്ഡ് ചെയ്ത പോലിസ് ഇതിനകം 70 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. വേറെ 630 പേര്‍ക്കെതിരേ കേസെടുത്തിട്ടുമുണ്ട്. കേസുമായി ബന്ധപ്പെട്ട് അഹ്മദാബാദിലെ അഞ്ച് കോള്‍ സെന്ററുകള്‍ പോലിസ് അടച്ചുപൂട്ടി. തട്ടിപ്പിന്റെ ആസൂത്രകനായ സാഗര്‍ താക്കര്‍ എന്ന ഷാഗിക്ക് ഗുജറാത്തിലെ മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥന്റെ മകനുമായി ബന്ധമുണ്ടെന്ന് പോലിസ് പറഞ്ഞു. ഷാഗി ഒളിവിലാണ്.
ഷാഗിയും ഐപിഎസ് ഉദ്യോഗസ്ഥന്റെ മകനും തമ്മിലുള്ള ബന്ധത്തിന് തെളിവ് കിട്ടിയിട്ടുണ്ട്. അഹ്മദാബാദിലെ അനധികൃത കോള്‍ സെന്ററുകള്‍ നടത്തുന്നത് ഉദ്യോഗസ്ഥന്റെ മകനാണെന്നാണ് പോലിസ് സംശയിക്കുന്നത്. താനെ പോലിസ് ഇതുസംബന്ധിച്ച വിവരം ഗുജറാത്ത് പോലിസിന് കൈമാറിയിട്ടുണ്ട്. താനെയില്‍ അറസ്റ്റിലായവരെ ചോദ്യം ചെയ്തപ്പോഴാണ് അഹ്മദാബാദിലെ അനധികൃത കോള്‍ സെന്ററിനെക്കുറിച്ച് വിവരം കിട്ടിയത്. 2009 മുതല്‍ അനധികൃതമായി പ്രവര്‍ത്തിച്ചുവന്ന അഹ്മദാബാദ് കോള്‍ സെന്ററുകള്‍ക്കെതിരേ എന്തുകൊണ്ട് നടപടിയെടുത്തില്ലെന്ന് താനെ പോലിസ് അന്വേഷിച്ചുവരുകയാണ്. ഒരു കോള്‍ സെന്ററില്‍ വലിയ സെര്‍വര്‍ സ്ഥാപിച്ചതായി പോലിസ് കണ്ടെത്തിയിട്ടുണ്ട്.
യുഎസ് പൗരന്മാരുടെ അക്കൗണ്ടുകളിലെ വിവരങ്ങള്‍ നല്‍കിയ യുഎസിലെ തന്റെ ഏജന്റുമാര്‍ക്ക് താക്കര്‍ തട്ടിപ്പുപണത്തിന്റെ 30 ശതമാനം നല്‍കിയിരുന്നതായി അറസ്റ്റിലായ ഹൈദര്‍ പോലിസിനോട് പറഞ്ഞു.
അമേരിക്കന്‍ ആദായനികുതി വകുപ്പിലെ ഉദ്യോഗസ്ഥരാണെന്നു പറഞ്ഞാണ് തട്ടിപ്പുകാര്‍ യുഎസ് പൗരന്മാരുടെ വിവരങ്ങള്‍ ശേഖരിച്ചത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക