|    Jul 28 Fri, 2017 10:24 am
FLASH NEWS
Home   >  Todays Paper  >  page 7  >  

കോള്‍സെന്റര്‍ തട്ടിപ്പ്: യുഎസ് വനിത മരിച്ചെന്നു പോലിസ്

Published : 9th October 2016 | Posted By: SMR

താനെ: കോള്‍സെന്റര്‍ ജീവനക്കാര്‍ അമേരിക്കന്‍ അക്കൗണ്ട് ഉടമകളുടെ ലക്ഷക്കണക്കിന് ഡോളര്‍ തട്ടിയെടുത്ത സംഭവവുമായി ബന്ധപ്പെട്ട് അമേരിക്കന്‍ വനിത, ആഘാതംമൂലം മരിച്ചു. കോള്‍ സെന്റര്‍ ജീവനക്കാരുടെ ആവശ്യത്തിന് വഴങ്ങാതിരുന്ന സ്ത്രീയാണ് മരിച്ചത്. കോള്‍സെന്റര്‍ ജീവനക്കാരില്‍നിന്നു പിടിച്ചെടുത്ത ഹാര്‍ഡ് ഡിസ്‌കുകള്‍ പരിശോധിച്ചപ്പോഴാണ് പ്രായംചെന്ന അമേരിക്കന്‍ വനിത മരിച്ച വിവരം അറിഞ്ഞതെന്ന് തട്ടിപ്പ് പുറത്തുകൊണ്ടുവന്ന താനെ പോലിസ് കമ്മീഷണര്‍ പരംബീര്‍ സിങ് പറഞ്ഞു.
ഇന്ത്യയിലെ കോള്‍ സെന്ററുകളിലിരുന്ന് അമേരിക്കക്കാരുടെ ബാങ്ക് വിവരങ്ങള്‍ ചോര്‍ത്തി കോടികള്‍ തട്ടിയെടുത്ത സംഘത്തെ പോലിസ് കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. മുംബൈ—ക്കടുത്ത മീര റോഡുകളിലെ കോള്‍സെന്ററുകളിലാണ് കഴിഞ്ഞ ദിവസം റെയ്ഡ് നടത്തിയത്. 500ഓളം ജീവനക്കാരാണ് കസ്റ്റഡിയിലുള്ളത്.അമേരിക്കയിലെ ആദായനികുതി ഉദ്യോഗസ്ഥര്‍ ചമഞ്ഞാണ് അമേരിക്കക്കാരെ കോള്‍സെന്റര്‍ ജീവനക്കാര്‍ ഫോണില്‍ ബന്ധപ്പെട്ടത്. വരവ്-ചെലവ് കണക്കുകളില്‍ ക്രമക്കേടുണ്ടെന്നും റെയ്ഡ് ഒഴിവാക്കണമെങ്കില്‍ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ തരണമെന്നും ആവശ്യപ്പെടും. ഇപ്രകാരം കിട്ടിയ വിവരങ്ങള്‍ വച്ചാണ് പണം ചോര്‍ത്തിയത്.
തന്റെ അമ്മയെ മരണത്തിലേക്ക് നയിച്ചതിന് ഫോണ്‍ വിളിച്ചയാളെ മകന്‍ ശകാരിക്കുന്നത് ഹാര്‍ഡ് ഡിസ്‌കിലുണ്ടെന്ന് സിങ് പറഞ്ഞു. വിളിച്ച സ്ഥലവും സമയവും കണ്ടെത്താന്‍ അന്വേഷണ സംഘം ശ്രമിച്ചുവരികയാണ്. കേസില്‍ പോലിസ് കൂടുതല്‍ വകുപ്പുകള്‍ ചേര്‍ത്തിയേക്കും. തട്ടിപ്പിന് നേതൃത്വം നല്‍കിയവര്‍ ചില കോള്‍സെന്റര്‍ ജീവനക്കാര്‍ക്ക് പ്രതിമാസം ഒരുലക്ഷം രൂപ വരെ നല്‍കിയിരുന്നുവെന്ന് പോലിസ് പറഞ്ഞു. അമേരിക്കന്‍ ഇംഗ്ലീഷില്‍ സംസാരിക്കന്‍ ജീവനക്കാര്‍ക്കു പരിശീലനവും നല്‍കിയിരുന്നു. ഒരു ദിവസം 100 പേരെയെങ്കിലും അവര്‍ ഫോണില്‍ ബന്ധപ്പെട്ടിരുന്നുവെന്നും പോലിസ് പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക