|    Jun 26 Mon, 2017 10:55 am
FLASH NEWS

കോള്‍കൃഷി: മൂന്നു ദിവസത്തിനകം ചിമ്മനി ഡാം ഷട്ടര്‍ തുറക്കാന്‍ തീരുമാനം

Published : 17th November 2016 | Posted By: SMR

തൃശൂര്‍: ജില്ലയില്‍ കോള്‍കൃഷി നടത്തിപ്പിന് ചിമ്മനി ഡാം ഷട്ടര്‍ തുറന്ന് മൂന്നു ദിവസത്തിനകം വെളളം എത്തിക്കുമെന്ന് ജില്ലാ കലക്ടര്‍ ഡോ.എ കൗശിഗന്‍ അറിയിച്ചു. മുരളി പെരുനെല്ലി എം എ ല്‍എയുടെ നേതൃത്വത്തില്‍ കലക്ടറേറ്റില്‍ നടന്ന ഇറിഗേഷന്‍ വകുപ്പ്-മറ്റ് വകുപ്പുകള്‍, കൃഷിക്കാര്‍ എന്നിവരുടെ യോഗത്തിലാണ് കലക്ടര്‍ ഇക്കാര്യം അറിയിച്ചത്. മുനയം ഇടിയഞ്ചിറ ബണ്ടുകളുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ഡിസംബര്‍ 15നകം തീര്‍ക്കണം. ഏനാമാക്കല്‍ ബണ്ടിന്റെ നിര്‍മാണം ഡിസംബര്‍ മൂന്നാം വാരത്തിലും തീര്‍ക്കണം. ടെണ്ടര്‍ ചെയ്ത പ്രവര്‍ത്തികളെല്ലാം സമയബന്ധിതമായി പൂര്‍ത്തിയാക്കണം. ഇതോടൊപ്പം ചാലുകളിലുളള ചണ്ടി നീക്കുമെന്നും കലക്ടര്‍ നിര്‍ദ്ദേശിച്ചു. ഇതിന് മണ്ണ് ആവശ്യമുളള കരാറുകാര്‍ കലക്ടറേറ്റില്‍ ബന്ധപ്പെടണം.ഈ പ്രവര്‍ത്തനങ്ങള്‍ക്ക് ഇപ്പോള്‍ ലഭ്യമായ തുകയ്ക്കു പുറമേ ആവശ്യമായി വരുന്ന രണ്ടു കോടി രൂപയ്ക്ക് സര്‍ക്കാരിലേക്കെഴുതാനും യോഗം തീരുമാനിച്ചു. യോഗത്തില്‍ എഡിഎം സികെഅനന്തകൃഷ്ണന്‍ ഉള്‍പ്പെടെ ഉദ്യോഗസ്ഥര്‍  പങ്കെടുത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക