|    Feb 22 Thu, 2018 10:39 pm
FLASH NEWS
Home   >  Kerala   >  

കോളേജുകളിലെ സമരം:കൊടിയുടെ നിറം നോക്കിയാണോ നടപടിയെന്ന് ഹൈകോടതി

Published : 30th January 2017 | Posted By: mi.ptk

Kerala-High-Court

കൊച്ചി:സംസ്ഥാനത്തെ സ്വാശ്രയ കോളേജുകളിലെ വിദ്യാര്‍ഥി സമരങ്ങളില്‍ പൊതുമുതല്‍ നശിപ്പിച്ചതിനെതിരെ നടപടിയെടുക്കാത്ത സര്‍ക്കാര്‍ നിലപാടില്‍ ഹൈകോടതിക്ക് അതൃപ്തി.കൊടിയുടെ നിറം നോക്കിയാണോ നടപടിയെടുക്കുന്നതെന്ന് കോടതി ചോദിച്ചു. പൊതുമുതല്‍ നശിപ്പിച്ചതിന് ഇതുവരെ എത്രപേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ആരാണ് ഇതിന് ഉത്തരവാദിയെന്നും കോടതി ചോദിച്ചു.
സുരക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് സ്വാശ്രയ മാനേജ്‌മെന്റുകള്‍ നല്‍കിയ ഹരജി പരിഗണിക്കവെയാണ് കോടതിയുടെ പരാമര്‍ശം.
ഇത് സംബന്ധിച്ച് സംസ്ഥാന ആഭ്യന്തര വകുപ്പ് സെക്രട്ടറി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ അതൃപ്തി രേഖപ്പെടുത്തിയ കോടതി ഇക്കാര്യം സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു. ഒരാഴ്ചക്കകം വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss