|    Jun 21 Thu, 2018 6:02 pm
FLASH NEWS
Home   >  Kerala   >  

കോളേജിന്റെ വാദം പൊളിയുന്നു;ജിഷ്ണു കോപ്പിയടിച്ചതായി പരാതി കിട്ടിയിട്ടില്ല

Published : 10th January 2017 | Posted By: mi.ptk

jishnu_pranoy

തൃശ്ശൂര്‍:ആത്മഹത്യ ചെയ്ത തൃശ്ശൂര്‍ പാമ്പാടി നെഹ്‌റു കോളേജിലെ എന്‍ജിയനീയറിങ് വിദ്യാര്‍ഥി കോപ്പിയടിച്ചുവെന്ന കോളേജ് അധികൃതരുടെ വാദം പൊളിയുന്നു. ജിഷ്ണു കോപ്പിയടിച്ചതായി തങ്ങള്‍ക്ക് പരാതി കിട്ടിയിട്ടില്ലെന്ന് കേരള സാങ്കേതിക സര്‍വകലാശാല പരീക്ഷ കണ്‍ട്രോളര്‍ വ്യക്തമാക്കി. ഏതെങ്കിലും വിദ്യാര്‍ഥി കോപ്പിയടിച്ചതായി കണ്ടെത്തിയാല്‍ അന്ന് തന്നെ റിപ്പോര്‍ട്ട് ചെയ്യണമെന്നാണ് ചട്ടം.എന്നാല്‍ ജിഷ്ണു കോപ്പിയടിച്ചതായി പരാതി കിട്ടിയിട്ടില്ലെന്ന് പരീക്ഷ കണ്‍ട്രോളര്‍ ഡോ. ഷാബു മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
കോപ്പിയടിച്ചതിന് താക്കീത് ചെയ്തതിന്റെ മനോവിഷമത്തിലാണ് ജിഷ്ണു ആത്മഹത്യ ചെയ്തതെന്നായിരുന്നു കോളേജ് ആധികൃതരുടെ വാദം. എന്നാല്‍ ക്ലാസില്‍ വച്ച് അധ്യാപകര്‍ ജിഷ്ണുവിനെ അപമാനിച്ചിരുന്നതായും ജിഷ്ണുവിന്റെ ശരീരത്തില്‍ ഉണ്ടായിരുന്ന പാടുകള്‍ മര്‍ദ്ദനമേറ്റതിന്റെ തെളിവുകളാണെന്നുമാണ് ബന്ധുക്കളും സഹപാഠികളും ആരോപിക്കുന്നത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss