|    Dec 14 Fri, 2018 9:05 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

കോളിസ്റ്റിന്‍ ആന്റിബയോട്ടിക് നിരോധിച്ചേക്കുമെന്ന് റിപോര്‍ട്ട്‌

Published : 5th December 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: ബ്രോയ്‌ലര്‍ കോഴികള്‍ വേഗത്തില്‍ വളരുന്നതിന് ഉപയോഗിച്ചുവരുന്ന കോളിസ്റ്റിന്‍ ആന്റിബയോട്ടിക് രാജ്യത്ത് നിരോധിച്ചേക്കുമെന്ന് റിപോര്‍ട്ട്. കോഴിയില്‍ വ്യാപകമായി മരുന്ന് ഉപയോഗിക്കുന്നതുമൂലം മനുഷ്യരില്‍ ആന്റിബയോട്ടിക് പ്രതിരോധം സൃഷ്ടിക്കുന്നതായി നേരത്തെ കണ്ടെത്തിയിരുന്നു. മനുഷ്യരില്‍ ആന്റിബയോട്ടിക്കിന് പ്രതിരോധം സൃഷ്ടിക്കപ്പെടുന്നതിനാല്‍ പല രോഗങ്ങള്‍ക്കും ചികില്‍സ ഫലപ്രദമാവുന്നില്ലെന്നാണ് ആരോഗ്യവിദഗ്ധരുടെ കണ്ടെത്തല്‍.
ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേറ്റീവ് ജേണലിസം ഇന്ത്യയില്‍ നടത്തിയ പഠനത്തില്‍ രാജ്യത്ത് കോഴിയിറച്ചി ഉല്‍പന്നങ്ങള്‍ ധാരാളം വില്‍പ്പന നടത്തുന്ന മക്‌ഡോണാള്‍ഡ്, പിസ്സ ഹട്ട്, കെഎഫ്‌സി തുടങ്ങിയ കമ്പനികളുടെ ചിക്കന്‍ വിഭവങ്ങളില്‍ ആന്റിബയോട്ടിക്കിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു.
മൃഗ- ക്ഷീര-മല്‍സ്യവകുപ്പ്, ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്റേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ, കാര്‍ഷിക മന്ത്രാലയം, ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം, ഡ്രഗ് കണ്‍ട്രോളര്‍ തുടങ്ങിയ സര്‍ക്കാര്‍ വകുപ്പുകള്‍ ഇക്കാര്യത്തെക്കുറിച്ച് അന്വേഷണം നടത്തി കോളിസ്റ്റിന്‍ ആന്റിബയോട്ടിക് ഉപയോഗിക്കരുതെന്ന് ശുപാര്‍ശ ചെയ്തിരുന്നു.
നവംബര്‍ 29ന് ചേര്‍ന്ന ഡ്രഗ് അഡൈ്വസറി സമിതിയുടെ യോഗം മൃഗങ്ങളില്‍ ഈ ആന്റിബയോട്ടിക് ഉപയോഗിക്കുന്നത് നിരോധിക്കുകയും ചെയ്തിരുന്നു. അതിനാല്‍ ഇതുസംബന്ധിച്ച തീരുമാനം സര്‍ക്കാര്‍ ഉടന്‍ നടപ്പാക്കിയേക്കുമെന്നാണ് റിപോര്‍ട്ട്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss