|    Mar 29 Wed, 2017 1:02 pm
FLASH NEWS

കോളിയൂര്‍ കൊല: പ്രതിയെ സ്ഥലത്തെത്തിച്ച് ആയുധങ്ങള്‍ കണ്ടെടുത്തു

Published : 12th July 2016 | Posted By: SMR

കോവളം: കോളിയൂര്‍ മരിയാദാസിനെ കൊലചെയ്ത കേസിലെ രണ്ടാം പ്രതിയായ പിടിയിലായ ചെന്നൈ വേലൂര്‍ ഒടുകത്തൂര്‍ സ്വദേശി ചന്ദ്രനെ (40) സ്ഥലത്തെത്തിച്ച് ആയുധങ്ങള്‍ കണ്ടെടുത്തു. കൊലപാതകം നടന്ന വീട്ടില്‍ നിന്ന് ആയുധങ്ങളുമായി കോവളം കെഎസ് റോഡു വഴി നടന്ന പ്രതികള്‍ കെഎസ് റോഡിലെ സുഭാഷ് സെന്ററിനു സമീപത്തെ വാഴത്തോപ്പിലാണ് ആയുധങ്ങള്‍ ഉപേക്ഷിച്ചിരുന്നത്. ഇവിടെ നിന്നു ചന്ദ്രന്‍ കാണിച്ചുകൊടുത്തതനുസരിച്ച് പോലിസ് പ്രതികള്‍ കൃത്യത്തിന് ഉപയോഗിച്ച ചുറ്റികയും കമ്പി വളയ്ക്കാനുപയോഗിക്കുന്ന ലിവറും കണ്ടെടുത്തു.
ചികില്‍സയില്‍ കഴിയുന്ന മരിയാദാസിന്റെ ഭാര്യ ഷീജ ചന്ദ്രനെ കണ്ടതായി സംശയിക്കുന്നതിനാല്‍ ഇയാളെ തിരിച്ചറിയേണ്ടതുകൊണ്ട് പ്രതിയെ മുഖം മൂടിയിട്ടായിരുന്നു പോലിസ് സ്ഥലത്തെത്തിച്ചത്. എന്നാല്‍, ഇയാളെ കൃത്യം നടത്തിയ വീട്ടില്‍ പോലിസ് കൊണ്ടുവന്നില്ല. റിമാന്‍ഡ് ചെയ്ത ശേഷം പോലിസ് കസ്റ്റഡിയില്‍ വാങ്ങി രണ്ടു പ്രതികളെയും ഒരുമിച്ച് കൃത്യം നടന്ന വീട്ടില്‍ എത്തിക്കുമെന്നാണ് പോലിസ് പറയുന്നത്. ഇതിനായി നാളെ പോലിസ് പ്രതികളെ ആവശ്യപ്പെട്ടുകൊണ്ടുള്ള കസ്റ്റഡി അപേക്ഷ ഫയല്‍ ചെയ്യും.
പ്രതികള്‍ പിടിയിലായതോടെ തമിഴ്‌നാട്ടില്‍ നിന്നു ക്യൂബ്രാഞ്ച് പോലിസ് സംഘം തലസ്ഥാനത്ത് എത്തിയിട്ടുണ്ട്. തമിഴ്‌നാട്ടിലും ഇവര്‍ നിരവധി കേസുകളില്‍ പ്രതികളായതിനാല്‍ ഇവരെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുന്നതിനാണ് തമിഴ്‌നാട് പോലിസെത്തിയത്.
കൊല ചെയ്യപ്പെട്ട മരിയാദാസിന്റെ വീട്ടില്‍ നിന്നു തെളിവുകള്‍ ശേഖരിക്കുന്നതിനായി ഫോറന്‍സിക് സയന്‍സ് വിഭാഗം മേധാവി ഡോ. രമയുടെ നേതൃത്വത്തിലുള്ള സംഘവും എത്തിയിരുന്നു. സംഘം വീട്ടിനുള്ളില്‍ കയറി തെളിവുകള്‍ ശേഖരിച്ചു.
പ്രതികളെ സംഭവസ്ഥലത്തെത്തിക്കുമെന്ന പ്രതീക്ഷയില്‍ ഇന്നലെ നിരവധി ജനങ്ങള്‍ എത്തിയിരുന്നു. പ്രതിയെ പോലിസ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. മറ്റൊരു പ്രതിയായ വിനു എന്ന അനില്‍കുമാറി(35)നെ കഴിഞ്ഞ ദിവസം റിമാന്‍ഡ് ചെയ്തിരുന്നു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day