|    Sep 23 Sun, 2018 4:04 pm
FLASH NEWS

കോളിക്കടവില്‍ വീട് വിണ്ടുകീറി അപകടാവസ്ഥയില്‍

Published : 25th August 2018 | Posted By: kasim kzm

ഇരിട്ടി: കോളിക്കടവില്‍ വീട് വിണ്ടുകീറി അപകടാവസ്ഥയില്‍. പായം പഞ്ചായത്തിലെ കോളിക്കടവ് കൂവക്കുന്നിലെ മണപ്പറമ്പില്‍ അനില്‍കുമാര്‍-ഉഷ ദമ്പതികളുടെ വീടാണ് ചുമരുകളും നിലവും വിണ്ടുകീറി അപകടാവസ്ഥയിലായത്. അനില്‍കുമാറിന് കാലിലുണ്ടായ പഴുപ്പിനെ തുടര്‍ന്ന് 40 ദിവസത്തോളമായി ആശുപത്രില്‍ ചികില്‍സയിലായിരുന്നു.
ആദ്യം ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന അരുണ്‍ രണ്ടാഴ്ചയിലേറെയായി പരിയാരം മെഡിക്കല്‍ കോളജില്‍ ചികില്‍സയിലാണ്. ഇക്കഴിഞ്ഞ ബുധാനാഴ്ച ഭാര്യ ഉഷ വീട്ടിലെത്തിയപ്പോഴാണ് വീട് വിണ്ടുകീറി അപകടാവസ്ഥയിലായത് കാണുന്നത്. അനില്‍കുമാര്‍ ചികില്‍സയിലായതിനാല്‍ സുഹൃത്തുക്കളെ വിവരമറിയിക്കുകയും അവര്‍ പായം വില്ലേജ് അധികൃതരെ അറിയിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം വില്ലേജ് അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ചു.
എന്നാല്‍ രോഗം ഭേദമായി തിരിച്ചുവന്നാല്‍ അപകടാവസ്ഥയില്‍ വാസയോഗ്യമല്ലാതായ വീട്ടില്‍ എങ്ങനെ താമസിക്കുമെന്ന വിഷമത്തിലാണ് അനില്‍കുമാറും ഭാര്യയും. കഴിഞ്ഞ ആഴ്ചയിലുണ്ടായ കനത്ത മഴയെ തുടര്‍ന്നാണ് വീടിനു വിള്ളലുകള്‍ വീണതെന്നാണ് അനുമാനം. മുന്‍ഭാഗം വാര്‍പ്പും പിന്‍ഭാഗം ഓടിട്ടതുമായ വീട് ചെറിയ കുന്നിന്റെ ചരിവില്‍ ഉയരത്തിലാണെങ്കിലും കുന്നിന്റെ അടുത്ത പ്രദേശത്തോ മണ്ണിടിച്ചിലോ അപകടങ്ങളോ ഉണ്ടായിട്ടില്ല.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss