|    Aug 23 Wed, 2017 7:14 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

കോളറ ബാധിച്ച് അഞ്ചുപേര്‍ ആശുപത്രിയില്‍

Published : 3rd August 2017 | Posted By: fsq

 

മാവൂര്‍: കോളറ രോഗം ബാധിച്ച് അഞ്ച് ഇതരസംസ്ഥാന തൊഴിലാളികളെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ടു ദിവസം മുമ്പ് ചെറൂപ്പ ഹെല്‍ത്ത് സെന്ററില്‍ പരിശോധനയ്‌ക്കെത്തിയ രണ്ട് തൊഴിലാളികളെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് കൂടുതല്‍ പരിശോധനയ്ക്ക് അയക്കുകയായിരുന്നു. തുടര്‍ന്ന് മൂന്നുപേരെ കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.മാവൂര്‍ തെങ്ങിലക്കടവ് അങ്ങാടിക്കടുത്ത് താമസിച്ചുവരുന്ന തൊഴിലാളികളിലാണ് രോഗം പടര്‍ന്നത്. അഡീഷനല്‍ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ആശാദേവിയുടെ നേതൃത്വത്തില്‍ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ച് മുന്‍കരുതല്‍ നടപടികള്‍ക്ക് നിര്‍ദേശം നല്‍കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക