|    Oct 20 Fri, 2017 1:53 am
Home   >  Todays Paper  >  Page 1  >  

കോളറ പടരാന്‍ സാധ്യതയെന്ന് ആരോഗ്യവകുപ്പ്

Published : 4th August 2017 | Posted By: fsq

 

തിരുവനന്തപുരം: സംസ്ഥാനത്ത് കോളറ പടര്‍ന്നുപിടിക്കാന്‍ സാധ്യതയുണ്ടെന്ന് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്. പത്തനംതിട്ടയിലും മലപ്പുറത്തും കോളറ മരണം സ്ഥിരീകരിച്ചതിനു പിന്നാലെ കോഴിക്കോട്ടും റിപോര്‍ട്ട് ചെയ്തതോടെയാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയത്. കോഴിക്കോട് ജില്ലയില്‍ ആറുപേര്‍ രോഗം പിടിപെട്ട് ചികില്‍സയിലാണ്. കോളറ പടരാന്‍ സാധ്യതയുള്ളതിനാല്‍ പ്രതിരോധം ശക്തമാക്കാനും ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കി. ജില്ലാ മെഡിക്കല്‍ ഓഫിസര്‍മാര്‍ക്ക് ഇതുസംബന്ധിച്ച് സര്‍ക്കുലറും അയച്ചിട്ടുണ്ട്. പല ജില്ലകളിലും കോളറ ലക്ഷണങ്ങളോടെ പലരും ചികില്‍സ തേടിയെത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ എല്ലാ ഡിഎംഒമാരോടും ജാഗ്രത പാലിക്കാനും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാനുമാണ് നിര്‍ദേശം നല്‍കിയിട്ടുള്ളത്. കോളറ റിപോര്‍ട്ട് ചെയ്ത ഇടങ്ങളില്‍ പടര്‍ന്നുപിടിക്കാന്‍ ഇടയുണ്ടെന്നാണ് മുന്നറിയിപ്പ്. വയറിളക്ക രോഗവുമായി എത്തുന്നവരെ പ്രത്യേകം നിരീക്ഷിക്കണമെന്നും നിര്‍ദേശമുണ്ട്. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ള മാവൂര്‍ ചെറൂപ്പയിലെ തൊഴിലാളികളുടെ രക്തസാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. അതേസമയം, പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ കഴിഞ്ഞ 24ന് മരിച്ച ബിഹാര്‍ സ്വദേശി ബിശ്വജിത് ദാസി(18)ന്റെ മരണം കോളറ മൂലമാണെന്ന് സ്ഥിരീകരിച്ചു. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍നിന്നുള്ള പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. നിര്‍മാണത്തൊഴിലാളിയാണ് ബിശ്വജിത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക