|    Nov 19 Sun, 2017 3:54 pm
FLASH NEWS

കോളറയ്‌ക്കെതിരേ ജാഗ്രത വേണം

Published : 10th August 2017 | Posted By: fsq

 

ആലപ്പുഴ: പത്തനതിട്ടയില്‍ കോളറ മൂലം മരണം റിപോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ജനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. വിബ്രിയോ കോളറ എന്ന ബാക്ടീരിയ മൂലമാണ് കോളറ ഉണ്ടാവുന്നത്. വയറിളക്കം, ഛര്‍ദ്ദി, കഞ്ഞിവെള്ളം പോലെ മലം അയഞ്ഞുപോവല്‍, ക്ഷീണം തുടങ്ങിയവയാണ് കോളറയുടെ ലക്ഷണം. ശരീരത്തില്‍ നിന്നും അമിതമായി ജലവും ലവണവും നഷ്ടപ്പെടുന്നത് മൂലം മരണം വരെ സംഭവിക്കാം. മലവിസര്‍ജ്യം കലര്‍ന്ന് മലിനമായ ജലത്തിലൂടെയും ഭക്ഷണത്തിലൂടെയും നേരിട്ടും, വൃത്തിയാക്കാത്ത കൈകളിലൂടെയും ഈച്ചകള്‍ വഴിയുമാണ് കോളറ രോഗം പകരുന്നത്. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിയ്ക്കുക, ചൂടുവെള്ളത്തില്‍ തണുത്തവെള്ളം ചേര്‍ത്ത് കുടിക്കരുത്, പൈപ്പ് വെള്ളമായാലും തിളപ്പിച്ചതിനുശേഷം മാത്രം കുടിക്കുക, ആഹാര പദാര്‍ഥങ്ങള്‍ ഈച്ചകള്‍ കടക്കാത്തവിധം മൂടിവയ്ക്കുക, മലവിസര്‍ജനം കക്കൂസില്‍ മാത്രം നടത്തുക, ആഹാരത്തിനുമുമ്പും  മലവിസര്‍ജ്ജനത്തിന് ശേഷവും  കൈ സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകുക, ശീതളപാനീയങ്ങള്‍ ശുദ്ധജലത്തില്‍ തയ്യാറാക്കിയതാണെന്ന് ഉറപ്പു വരുത്തുക, ജലസ്രോതസുകള്‍ ക്ലോറിനേറ്റ്  ചെയ്യുക, പഴങ്ങളും പച്ചക്കറികളും നന്നായി കഴുകിയതിനുശേഷം ഉപയോഗിക്കുക, കക്കാ ഇറച്ചി, ഞണ്ട് തുടങ്ങിയവ നന്നായി വേവിച്ചതിനുശേഷം മാത്രം കഴിക്കുക, വ്യക്തിശുചിത്വവും പരിസരശുചിത്വവും പാലിക്കുക, വയറിളക്കമുണ്ടായാല്‍ ഒ.ആര്‍.എസ്.                    ലായനി, ഉപ്പിട്ട കഞ്ഞിവെള്ളം, ഉപ്പും പഞ്ചാസാരയും ചേര്‍ത്ത നാരങ്ങാവെള്ളം,              കരിക്കില്‍ വെള്ളം എന്നിവ കുടിക്കുക.  കോളറയുടെ ലക്ഷണങ്ങള്‍ കണ്ടാല്‍ വിദഗ്ധ ചികിത്സ തേടണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക