|    Aug 20 Sun, 2017 9:00 pm
FLASH NEWS

കോളനിവാസികള്‍ക്ക് വീടും വെളളവും ലഭ്യമാക്കണം: മനുഷ്യാവകാശ കമ്മീഷന്‍

Published : 13th August 2017 | Posted By: fsq

 

പേരാമ്പ്ര: കോട്ടൂര്‍ ഗ്രാമപഞ്ചായത്തിലെ കുന്നരം വെള്ളി കോളനിവാസികള്‍ക്ക് താമസ യോഗ്യമായ വീടും കുടിവെളള സൗകര്യവും ഗതാഗത യോഗ്യമായ റോഡും ആസ്തി രജിസ്റ്ററില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് കോട്ടൂര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയോട് മനുഷ്യാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടു.പഞ്ചായത്തിലെ പത്തൊമ്പതാം വാര്‍ഡില്‍ പെട്ട കോളനിയില്‍ പണിതീരാത്ത വീടുകളില്‍ കുടിവെള്ള സൗകര്യവും ശൗചാലയങ്ങളും കോളനിയില്‍ എത്തിപ്പെടുന്നതിന് സൗകര്യപ്രദമായ റോഡും ഇല്ലെന്നു കാണിച്ച് മുലാട് സ്വദേശി വിയ്യൂര്‍ മണാട്ട് സന്തോഷ്‌കുമാര്‍ നല്‍കിയ പരാതിയിലാണ് നടപടി.കോളനിയില്‍ നിലവിലുളള ഏഴ് ഇരട്ട വീടുകള്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് എംഎന്‍ ലക്ഷം വീട് പദ്ധതിയില്‍ അനുവദിച്ചതാണെന്നും അന്നത്തെ താമസക്കാര്‍ കൈമാറിപ്പോയെന്നും നിലവിലുള്ളവര്‍ക്ക് ലൈഫ് പദ്ധതിയില്‍ വീട് അനുവദിക്കുമെന്നും സെക്രട്ടറിയുടെ റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചു. കോളനിയിലേക്ക് റോഡ് നിര്‍മ്മിക്കുന്നതിന് സ്വകാര്യ വ്യക്തികള്‍ സ്ഥലം വിട്ടുതരണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക