|    Sep 22 Fri, 2017 6:39 am

കോളനിയിലെ 40 കുടുംബങ്ങള്‍ക്ക് സൗജന്യ ശൗചാലയങ്ങള്‍

Published : 5th August 2016 | Posted By: SMR

എരുമേലി: ശ്രീനിപുരം നാല് സെന്റ് കോളനിയില്‍ രു മാസത്തിനകം സൗജന്യമായി 40 ശൗചാലയങ്ങള്‍ നിര്‍മിച്ചു നല്‍കുമെന്ന് കാഞ്ഞിരപ്പള്ളി താലൂക്ക് ലീഗല്‍ സര്‍വീസസ് അതോറിറ്റി. ഗ്രാമപ്പഞ്ചായത്തിലെ ഏറ്റവും കോളനിയില്‍ ആരംഭിച്ച സേവന പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് തീരുമാനം.
നാട്ടുകാര്‍ പങ്കെടുത്ത ഉദ്ഘാടന വേദിയില്‍ വച്ച് ശൗചാലങ്ങളുടെ നിര്‍മാണം കരാര്‍ നല്‍കുകയും ചെയ്തു. ഇന്നലെ ശ്രീനിപുരത്ത് നടന്ന ചടങ്ങില്‍ കാഞ്ഞിരപ്പള്ളി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റും ലീഗല്‍ സര്‍വീസസ് അതോറിറ്റി അധ്യക്ഷയുമായ റോഷന്‍ തോമസ് ഉദ്ഘാടനം നിര്‍വഹിച്ചു.മാസങ്ങള്‍ക്ക് മുമ്പ് അതോറിറ്റി ഇവിടെ വിവിധ സേവന പരിപാടികള്‍ ആരംഭിച്ചിരുന്നു. ഇതിന്റെ ഭാഗമായി കോളനിയുടെ സമഗ്ര വികസനത്തിന് ജില്ലാ സബ് ജഡ്ജിയായിരുന്ന സി സുരേഷ് കുമാറിന്റെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളുമായി സഹകരിച്ച് പദ്ധതികള്‍ തയ്യാറാക്കിയിരുന്നു.
ഇതോടൊപ്പം നിയമ ബോധന സെമിനാറുകള്‍, അദാലത്തുകള്‍, മെഡിക്കല്‍ ക്യാംപുകള്‍ തുടങ്ങിയവ സംഘടിപ്പിച്ചിരുന്നു. പദ്ധതികളില്‍ ഏറ്റവും പ്രധാനമായി കണ്ടെത്തിയത് മിക്കവര്‍ക്കും പ്രാഥമിക കൃത്യനിര്‍വഹണത്തിന് സൗകര്യങ്ങളില്ലെന്നുള്ള വിവര ശേഖരണ റിപോര്‍ട്ടായിരുന്നു.
തുടര്‍ന്നാണ് ശൗചാലയങ്ങള്‍ ഇല്ലാത്ത എല്ലാവര്‍ക്കും സൗജന്യമായി നിര്‍മിച്ചു നല്‍കുന്ന പദ്ധതി ആദ്യം തന്നെ നടപ്പാക്കാന്‍ തീരുമാനിച്ചത്. ഇതിന് ആവശ്യമായ ഫണ്ട് നല്‍കാമെന്ന് അമൃതാനന്ദമയി മഠം അധികൃതര്‍ ഉറപ്പ് നല്‍കിയിരുന്നു. തുടര്‍ന്നാണ് ഇന്നലെ ആദ്യഘട്ടമായി 40 ശൗചാലയങ്ങള്‍ നിര്‍മിക്കുന്ന പദ്ധതിക്ക് തുടക്കമായത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക