|    Jun 21 Thu, 2018 11:59 am
FLASH NEWS

കോളനികളുടെ ഹൃദയംതൊട്ട് കൃഷ്ണന്‍ എരഞ്ഞിക്കലിന്റെ പ്രചാരണം

Published : 28th April 2016 | Posted By: SMR

കാളികാവ്: ദലിത് കോളനികളെ കൈയിലെടുത്ത് എസ്ഡിപിഐ സ്ഥാനാര്‍ഥി. കത്തുന്ന വെയിലിനെ വകവയ്ക്കാതെ വണ്ടൂര്‍ മണ്ഡലം സ്ഥാനാര്‍ഥി കൃഷ്ണന്‍ എരഞ്ഞിക്കലാണ് പിന്നാക്ക മേഖലകളില്‍ താരമാവുന്നത്. ചോക്കാട്, കാളികാവ് പഞ്ചായത്തുകളില്‍ അദ്ദേഹം പ്രചാരണത്തിന്റെ ഒന്നാംഘട്ടം പൂര്‍ത്തിയാക്കി.
വനിതകളടക്കമുള്ള പാര്‍ട്ടി പ്രവര്‍ത്തക സംഘത്തോടൊപ്പമാണ് പ്രചാരണം. കഴിഞ്ഞ ലോക്‌സഭാ, പഞ്ചായത്ത് തിരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടിക്കുണ്ടായ മുന്നേറ്റം പ്രചാരണത്തിന് ആവേശം നല്‍കുന്നതായി സ്ഥാനാര്‍ഥി പറഞ്ഞു. അഴിമതിയിലും അക്രമ രാഷ്ടീയത്തിലും പരസ്പരം മല്‍സരിക്കുന്ന ഇടതു-വലതു മുന്നണികളെ വെറുക്കുന്ന പൊതുജനം തിരഞ്ഞെടുപ്പില്‍ കണക്കുതീര്‍ക്കുമെന്ന് കൃഷ്ണന്‍ എരഞ്ഞിക്കല്‍ പറഞ്ഞു. മണ്ഡലം പ്രസിഡന്റ് ബാപ്പു ഡയമണ്ട്, പൊറ്റയില്‍ ജാഫര്‍, ആരിഫ വണ്ടൂര്‍, ഗഫൂര്‍ കുരിക്കള്‍, ടി പി എ കരീം, അക്ബര്‍ കാളികാവ്, മൊയ്തീന്‍ ചെറുകോട് സ്ഥാനാര്‍ഥിയെ അനുഗമിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss