|    Feb 28 Tue, 2017 11:49 am
FLASH NEWS

കോളജ് വിദ്യാര്‍ഥികള്‍ തമ്മിലടിച്ചു; നാലു പേര്‍ ആശുപത്രിയില്‍

Published : 15th November 2016 | Posted By: SMR

തൊടുപുഴ: അല്‍ അസ്ഹര്‍ കോളജിലെ വിദ്യാര്‍ഥികള്‍ കോളജിനു പുറത്ത് ഏറ്റുമുട്ടി. നാലു പേര്‍ക്കു പരിക്കേറ്റു. ജൂനിയര്‍-സീനിയര്‍ വിദ്യാര്‍ഥികള്‍ തമ്മിലുള്ള ഏറ്റുമുട്ടലിലാണ് പരിക്കേറ്റത്. പുതുതായി കോളജില്‍ എത്തിയ വിദ്യാര്‍ഥികളും സീനിയര്‍ വിദ്യാര്‍ഥികളുമായുള്ള പ്രശ്‌നങ്ങളാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. പരിക്കേറ്റ രണ്ടുപേര്‍ സഹകരണ ആശുപത്രിയിലും രണ്ടുപേര്‍ താലൂക്ക് ആശുപത്രിയിലും ചികില്‍സ തേടി. കോളജിനു പുറത്തു നടന്ന വിദ്യാര്‍ഥി പ്രശ്‌നത്തെ കുറിച്ച് അറിയില്ലെന്ന് കോളജ് അധികൃതര്‍ വ്യക്തമാക്കി. സംഘര്‍ഷത്തിന്റെ കാരണവും വ്യക്തമല്ലെന്നും അധികൃതര്‍ പറഞ്ഞു. ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന വിദ്യാര്‍ഥികളുടെ മൊഴി പോലിസ് രേഖപ്പെടുത്തി.അന്വേഷണം നടക്കുകയാണെന്നും പോലിസ് പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 10 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day