|    Jan 20 Fri, 2017 2:59 am
FLASH NEWS

കോളജ് വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് പദ്ധതിയുമായി സൗത്ത് ഇന്ത്യന്‍ ബാങ്ക്

Published : 27th August 2016 | Posted By: SMR

തൃശൂര്‍: സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന സമര്‍ഥരായ വിദ്യാര്‍ഥികള്‍ക്ക് ഉപരിപഠനത്തിന് സ്‌കോളര്‍ഷിപ്പ് പദ്ധതിയുമായി സൗത്ത് ഇന്ത്യന്‍ ബാങ്ക്. എസ്‌ഐബി സ്‌കോളര്‍’ എന്ന പദ്ധതിയുടെ ആദ്യഘട്ടമായി സംസ്ഥാനത്തെ എല്ലാ ജില്ലകളില്‍നിന്നുമായി തിരഞ്ഞെടുക്കുന്ന 42 വിദ്യാര്‍ഥികള്‍ക്ക് സാമ്പത്തികസഹായം നല്‍കും.
സര്‍ക്കാര്‍ സ്‌കൂളുകളില്‍ പ ഠിച്ച് 2015-16 അധ്യയന വര്‍ഷത്തിലെ പ്ലസ് ടു പരീക്ഷയില്‍ 80 ശതമാനം മാര്‍ക്കില്‍ കുറായതെ വിജയിച്ച് സര്‍ക്കാര്‍/എയ്ഡഡ് കോളജുകളില്‍ തുടര്‍പഠനം നടത്തുന്ന വിദ്യാര്‍ഥികളാണ് സ്‌കോളര്‍ഷിപ്പിന് അര്‍ഹര്‍.
വിദ്യാര്‍ഥികള്‍ക്ക് ട്യൂഷന്‍ ഫീസ് ബാങ്ക് നല്‍കുകയോ അല്ലെങ്കില്‍ 100 ശതമാനം റീഇംബേഴ്‌സ്‌മെന്റ് നല്‍കുകയോ ചെയ്യും. സ്‌കോളര്‍ഷിപ്പിന്റെ പ്രധാന സവിശേഷത കോഴ്‌സ് കാലാവധിയില്‍ പ്രതിമാസം 4000 രൂപ ഹോസ്റ്റല്‍/ ജീവിത ചെലവായി വിദ്യാര്‍ഥികള്‍ക്കു ലഭിക്കുന്നുവെന്നതാണ്. കേരളത്തിലെ സര്‍വകലാശാലകള്‍ അംഗീകരിച്ച ഇനി പറയുന്ന കോഴ്‌സുകള്‍ക്കു പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. ബിടെക് / ബിഇ, എംബിബിഎസ്, ബിഡിഎസ്, ബിഎഎംസ്, ബിഎച്ചഎംഎസ്, ബിവിഎംഎസ്, ബിഫാം, ബിഎസ്‌സി (നഴ്‌സിങ്), ബിഎസ്‌സി (അഗ്രികള്‍ച്ചര്‍) കോഴ്‌സുകള്‍, കൂടാതെ കേരളത്തിലെ സര്‍വകലാശാലകള്‍ അംഗീകരിച്ച മൂന്നു വര്‍ഷമോ അതില്‍ കൂടുതലോ ഉള്ള ഫുള്‍ടൈം അണ്ടര്‍ ഗ്രാജ്വേറ്റ് കോഴ്‌സുകള്‍ക്കു പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം.   ബിപിഎല്‍ കുടുംബങ്ങള്‍/ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കുറവാണെന്ന് വില്ലേജ് ഓഫിസറുടെ സാക്ഷ്യപത്രം അപേക്ഷകയോടൊപ്പം വേണം.
വിശദ വിവരങ്ങള്‍ക്കും ആപ്ലിക്കേഷന്‍ ഫോറം ഡൗണ്‍ലോഡ് ചെയ്യുന്നതിനും  ംംം .ീൌവേശിറശമിയമിസ.രീാ ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ സപ്തംബര്‍ 20നു മുമ്പായി ലഭിക്കത്തക്ക വിധം ദി സൗത്ത് ഇന്ത്യന്‍ ബാങ്ക് ലിമിറ്റഡ്, എസ്‌ഐബി ഹൗസ്, പിബി നമ്പര്‍ 28, പ്ലാനിങ് ആന്‍ഡ് ഡെവലപ്‌മെന്റ് ഡിപാര്‍ട്‌മെന്റ് ( സിഎസ്ആര്‍ സെല്‍), തൃശൂര്‍, കേരളം-680001 എന്ന വിലാസത്തില്‍ അയക്കണം. കവറിനു പുറത്തായി എഛഞ ടഛഡഠഒ കചഉകഅച ആഅചഗ ടഇഒഛഘഅഞടഒകജ ടഇഒഋങഋ’ എന്ന് എഴുതണം. സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ എംഡിയും സിഇഒയുമായ വി ജി മത്യു എസ്‌ഐബി സ്‌കോളര്‍ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. എക്‌സിക്യൂട്ടിവ് വൈസ് പ്രസിഡന്റ് (അഡ്മിന്‍) കെ.തോമസ് ജോസഫ് സന്നിഹിതനായിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 24 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക