|    Mar 24 Fri, 2017 3:57 pm
FLASH NEWS

കോളജ് യൂനിയന്‍ തിരഞ്ഞെടുപ്പ് ; എസ്എഫ്‌ഐക്ക് മുന്നേറ്റം

Published : 8th October 2016 | Posted By: Abbasali tf

കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാലയ്ക്കു കീഴില്‍ നടന്ന കോളജ് യൂനിയന്‍ തിരഞ്ഞെടുപ്പില്‍ എസ്എഫ്‌ഐക്ക് മുന്നേറ്റം. തിരഞ്ഞെടുപ്പ് നടന്ന 23 കോളജുകളില്‍ 16 കോളജുകളിലും എസ്‌ഐഫ്‌ഐയ്ക്കാണു വിജയം.7 കോളജുകളിലാണ് കെഎസ്‌യുവിനു മുന്‍തൂക്കം ലഭിച്ചു. നേരത്തേ എതിരില്ലാതെ 18 കോളജുകളില്‍ എസ്എഫ്‌ഐ വിജയിച്ചിരുന്നു. 53 കൗണ്‍സിലര്‍മാരില്‍ 43 ഉും എസ്എഫ്‌ഐക്ക് ലഭിച്ചു. പ്രധാന കോളജുകളായ കണ്ണൂര്‍ കൃഷ്ണമേനോന്‍ കോളജ്, തലശേരി ഗവ. ബ്രണ്ണന്‍ കോളജ്, പയ്യന്നൂര്‍ കോളജ്, മാടായി കോളജ്, ശ്രീകണ്ഠാപുരം എസ്ഇഎസ് എന്നിവിടങ്ങില്‍ എസ്എഫ്‌ഐയ്ക്കാണ് വിജയം. കൂത്തുപറമ്പ് നിര്‍മലഗിരി കോളജില്‍ പ്രധാനസീറ്റുകള്‍ ഇരു സംഘടനകളും പങ്കിട്ടു. കണ്ണൂര്‍ എസ്എന്‍ കോളജില്‍ ചെയര്‍മാന്‍, സ്റ്റുഡന്റ് എഡിറ്റര്‍ സീറ്റുകള്‍ എസ്എഫ്‌ഐക്ക് നഷ്ടമായി. ചെറുപുഴ നവജ്യോതി കോളജ് പൈസക്കരി, ദേവമാതാ കോളജ് അങ്ങാടിക്കടവ് ഡോ ണ്‍ ബോസ്‌കോ കോളജ്, ഡീ പോള്‍ കോളജ് എടത്തൊട്ടി, ചെണ്ടയാട് എംജി കോളേജ് തുടങ്ങിയവയിലാണ് കെഎസ്‌യുവിന് വിജയം.

(Visited 23 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക