|    Oct 19 Thu, 2017 5:51 am
FLASH NEWS

കോളജ് യൂനിയന്‍ തിരഞ്ഞെടുപ്പ്: ഐഎച്ച്ആര്‍ഡിയില്‍ എസ്എഫ്‌ഐ; എംഎഎംഒയില്‍ യുഡിഎസ്എഫ്

Published : 11th August 2017 | Posted By: fsq

 

മുക്കം:  കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ രാഷ്ടിയടിസ്ഥാനത്തില്‍ മല്‍സരം നടന്ന മുക്കം ഐഎച്ച്ആര്‍ഡി കോളേജ്, കോടഞ്ചേരി ഗവണ്‍മെന്റ് കോളേജ് എന്നിവിടങ്ങളില്‍ എസ്എഫ്‌ഐ വിജയം ആവര്‍ത്തിച്ചപ്പോള്‍ മണാശ്ശേരി എംഎഎംഒ കോളേജില്‍ യുഡിഎസ്എഫ് വിജയം നേടി. രാഷ്ട്രീയ മല്‍സരം ഇല്ലാതെഒമ്പത് സ്വാശ്രയ സ്ഥാപനങ്ങളിലടക്കം, രാ3്രഷ്ടിയാടിസ്ഥാനത്തില്‍ മൂന്ന് കോളേജിലേക്കു മടക്കം തിരുവമ്പാടി മണ്ഢലത്തിലെ 12 കോളേജുകളിലെ തെരഞ്ഞെടുപ്പില്‍ എട്ടിടത്ത് യുഡിഎസ്എഫ് പിന്തുണക്കുന്നവരും, മൂന്നിടങ്ങില്‍ എസ്എഫ്‌ഐയും യുണിയന്‍ ഭരണം നേടി. ചേന്ദമംഗല്ലൂര്‍ സുന്നിയ്യ കോളേജില്‍ സങ്കേതിക പ്രശ്‌നങ്ങളാല്‍ ഫലം പ്രഖ്യാപിച്ചിട്ടില്ല.എട്ട് യുയുസി.സ്ഥാനങ്ങള്‍ എം.എസ്.എഫ്, കെ.എസ്.യു സംഖ്യം നേടിയപ്പോള്‍ മൂന്ന് യു.യു.സി.സ്ഥാനങ്ങളാണ് എസ്.എഫ്.ഐ.ക്ക് ലഭിച്ചത്. മുക്കംഐ.എച്ച്.ആര്‍.ഡിയില്‍ മുഴുവന്‍ ജനറല്‍ സീറ്റുകളിലും എസ്.എഫ്.ഐ സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു.എന്‍ .ജെ. ഋത്വിക് ചെയര്‍മാനായും പി.അജന്യ വൈസ് ചെയര്‍മാനായും തിരഞ്ഞെടുക്കപ്പെട്ടു. പി.വി.വിമലാണ് സെക്രട്ടറി.കെ.അര്‍ച്ചന ജോയിന്റ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. സ്റ്റുഡന്‍സ് എഡിറ്ററായി കോളിന്‍ ഷാജിയും ഫൈന്‍ ആര്‍ട്‌സ് സെക്രട്ടറിയായി സി.കെ.ജിത്തുവും ജനറല്‍ ക്യാപ്റ്റനായി പി.ബി.ഫിറോസും വിജയിച്ചു. കൊമേഴ്‌സ്, കംപൂട്ടര്‍ സയന്‍സ് ,ഇലക്ട്രോണിക് അസോസിയേഷന്‍, ഫസ്റ്റ് ,സെക്കന്റ് ഡി.സി.റെപ്രസെന്റേറ്റീവ് സ്ഥാനങ്ങളിലും വിജയിച്ചത് എസ്.എഫ്.ഐ സ്ഥാനാര്‍ത്ഥികളാണ്. മൂന്നാം വര്‍ഷ ഡിഗ്രി റെപ്രസെനേറെറ്റീവായി എ. ബി.വി.പിയിലെ പി.വി.അശ്വതിയും വിജയിച്ചു.  കോടഞ്ചേരി ഗവണ്‍മെന്റ് കോളേജില്‍ തുടര്‍ച്ചയായി പതിനേഴാം വര്‍ഷവും എസ്.എഫ്.ഐ നേടി. ഷഹാസ് ചെയര്‍മാനായും ജീവ ശ്രീ വൈസ് ചെയര്‍മാനായും തിരഞ്ഞെടുക്കപ്പെട്ടു.കെ. ഇജാസ് ആണ് ജനറല്‍ സെക്രട്ടറി.ഷെറിന്‍ സിതാര ജോയിന്റ് സെക്രട്ടറിയായും എ.വിഷ്ണു ഫൈന്‍ ആര്‍ട് സെക്രട്ടറിയായും വിജയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക