|    Aug 22 Tue, 2017 12:56 pm
FLASH NEWS

കോളജ് യൂനിയന്‍ തിരഞ്ഞെടുപ്പ്: കാംപസുകള്‍ എസ്എഫ്‌ഐക്കൊപ്പം

Published : 11th August 2017 | Posted By: fsq

 

പി വി മുഹമ്മദ് ഇഖ്്ബാല്‍

തേഞ്ഞിപ്പലം: കാലിക്കറ്റ് വാഴ്‌സിറ്റിക്കു കീഴില്‍ ഇന്നലെ നടന്ന കോളജ് യൂനിയന്‍ തിരഞ്ഞെടുപ്പില്‍ ഭൂരിഭാഗം കാംപസുകളും എസ്എഫ്‌ഐക്ക് അനുകൂലമായി വിധിയെഴുതി. മുമ്പെങ്ങുമില്ലാത്ത വിധം കെഎസ്‌യുവിന് നിലവിലുള്ള സീറ്റുകള്‍ പോലും നഷ്ടപ്പെട്ടത് വന്‍ തിരിച്ചടിയായി. മലപ്പുറം ജില്ലയില്‍ മുസ്്‌ലിംലീഗ് നേതാക്കളുടെ നിയന്ത്രണത്തിലുള്ള പ്രധാനപ്പെട്ട കോളജുകള്‍ പോലും എംഎസ്എഫിന് നഷ്ടമായി. വയനാട് ജില്ലയില്‍ മുട്ടില്‍ ഡബ്ല്യുഎംഒ കോളജ്, എന്‍എസ്എം കോളജ് എന്നിവ യുഡിഎസ്എഫ് സഖ്യത്തില്‍ നിന്ന് എസ്എഫ്‌ഐ പിടിച്ചെടുത്തു. വയനാട്ടില്‍ പന്ത്രണ്ടിലധികം യുയുസിമാര്‍ എസ്എഫ്‌ഐക്കാരാണ്. കോഴിക്കോട് ജില്ലയില്‍ രാഷ്ട്രീയാടിസ്ഥാനത്തില്‍ തിരഞ്ഞെടുപ്പ് നടന്ന 37 കോളജുകളില്‍ മുപ്പതെണ്ണത്തിലും യൂനിയന്‍ ഭരണം ലഭിച്ചതായി ജില്ലാ സെക്രട്ടറി ലിന്റോ വ്യക്തമാക്കി. 36 യുയുസിമാരെ കോഴിക്കോട് ജില്ലയില്‍ എസ്എഫ്‌ഐക്ക് ലഭിച്ചുവെന്നും അദ്ദേഹം അറിയിച്ചു. തിരഞ്ഞെടുപ്പ് നടന്ന പതിനൊന്ന് സര്‍ക്കാര്‍ കോളജുകളില്‍ പത്തെണ്ണവും എസ്എഫ്‌ഐക്കാണ്. കോഴിക്കോട് ജില്ലയിലെ ഗുരുവായൂരപ്പന്‍ കോളജ്, ക്രിസ്ത്യന്‍ കോളജ്, ചേളന്നൂര്‍ എസ്എന്‍, വടകര എസ്എന്‍, ദേവഗിരി എന്നീ എയ്ഡഡ് കോളജുകളും എസ്എഫ്‌ഐ നിയന്ത്രണത്തിലായി. ഫാറൂഖ് കോളജ്, എംഎഎംഒ മുക്കം എന്നിവയാണ് കെഎസ് യു-എംഎസ്എഫ് സഖ്യത്തിന് ലഭിച്ചത്. കോഴിക്കോട്, താമരശ്ശേരി, മുക്കം, നാദാപുരം ഐഎച്ച്ആര്‍ഡി കോളജുകളും ഭരണം എസ്എഫ്‌ഐക്കാണ്. കൊടുവള്ളി സില്‍വര്‍ഹില്‍സ്, മുക്കം എംഎഎംഒ കോളജ് എന്നിവിടങ്ങളില്‍ ഭരണം ലഭിച്ചതായാണ് കെഎസ്‌യു അവകാശവാദം. നാദാപുരം ബിഎഡ് കോളജ് യുയുസി, വടകര കോ-ഓപറേറ്റീവ് യുയുസി എന്നിവയും കെഎസ്‌യുവിനാണ്. മലപ്പുറം ജില്ലയില്‍ എംഎസ്എഫ് നിയന്ത്രണത്തിലുള്ള നിരവധി കോളജുകള്‍ എസ്എഫ്‌ഐ പിടിച്ചെടുത്തു. തിരഞ്ഞെടുപ്പ് നടന്ന ഏഴു സര്‍ക്കാര്‍ കോളജുകളിലും എസ്എഫ്‌ഐക്കാണ് ആധിപത്യം. മലപ്പുറം ഗവ. കോളജ്, പെരിന്തല്‍മണ്ണ പിടിഎം, തിരൂര്‍ തുഞ്ചന്‍, താനൂര്‍ എന്നിവ എസ്എഫ്‌ഐ പിടിച്ചെടുത്തവയാണ്. മലപ്പുറം വനിതാ ഗവ. കോളജില്‍ എംഎസ്എഫിനാണ് യൂനിയന്‍. കുണ്ടോട്ടി ഗവ.കോളജില്‍ തര്‍ക്കംമൂലം തിരഞ്ഞെടുപ്പ് നടന്നില്ല. മലപ്പുറം ജില്ലയില്‍ 23 കോളജുകള്‍ യുഡിഎസ്എഫില്‍ നിന്ന് തിരിച്ചു പിടിച്ചതായി എസ്എഫ്‌ഐ നേതാക്കള്‍ അറിയിച്ചു. പി വി അബ്്ദുല്‍ വഹാബിന്റെ നിലമ്പൂര്‍ അമല്‍ കോളജ് 15 വര്‍ഷത്തിനു ശേഷം എസ്എഫ്‌ഐ പിടിച്ചെടുത്തു. ജാമിഅ എടവണ്ണ, കരുവാരകുണ്ട് നജാത്, മഞ്ചേരി എച്ച്എം, സാഫി വാഴയൂര്‍, ഐഎച്ച്ആര്‍ഡി മുതുവല്ലൂര്‍, പാലേവാട് വിവേകാനന്ദ, ദേവിയമ്മ-ഫാര്‍മസി, ചേലേമ്പ്ര, മൗലാന കൂട്ടായി, ബിഎസ് ആര്‍ട്‌സ്, സിപിഎ പുത്തനത്താണി, ഗ്രേസ് വാലി വളാഞ്ചേരി, കെ ആര്‍ വളാഞ്ചേരി, മലബാര്‍ എടപ്പാള്‍, അസ്സബാഹ് എടപ്പാള്‍, പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍ കുണ്ടൂര്‍, മഅ്ദിന്‍ മലപ്പുറം, ജംസ് മങ്കട, ഫാറൂഖ് കോട്ടക്കല്‍, എസ്എന്‍ഡിപി പെരിന്തല്‍മണ്ണ, മഞ്ചേരി എന്‍എസ്എസ് എന്നിവയാണ് എസ്എഫ്‌ഐക്ക് ആധിപത്യമുള്ളതും പിടിച്ചെടുത്തതുമായ കോളജുകള്‍.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക