|    Nov 20 Mon, 2017 9:33 am
FLASH NEWS

കോളജ് യൂനിയന്‍ തിരഞ്ഞെടുപ്പ് : ജില്ലയില്‍ 11 കോളജുകളിലും എസ്എഫ്‌ഐക്ക് വിജയം

Published : 11th August 2017 | Posted By: fsq

 

കല്‍പ്പറ്റ: കാലിക്കറ്റ് സര്‍വകലാശാലയ്ക്ക് കീഴിലെ കോളജ് യൂനിയന്‍ തിരഞ്ഞെടുപ്പില്‍ എസ്എഫ്‌ഐക്ക് തകര്‍പ്പന്‍ ജയം. ജില്ലയില്‍ തിരഞ്ഞെടുപ്പ് നടന്ന 11 കോളജുകളും എസ്എഫ്‌ഐ തൂത്തുവാരി. 21 വര്‍ഷത്തെ ചരിത്രത്തിലാദ്യമായി മുട്ടില്‍ ഡബ്ലുഎംഒ കോളജ് യൂനിയന്‍ ഭരണം എസ്എഫ്‌ഐ പിടിച്ചെടുത്തു. ബിഎഡ് കോളജുകളും എംഎസ്ഡബ്ല്യു സെന്ററും ഉള്‍പ്പെടെ സംഘടനാടിസ്ഥാനത്തില്‍ തിരഞ്ഞെടുപ്പ് നടന്ന എല്ലാ കോളജ് യൂനിയനുകളും എസ്എഫ്‌ഐ നേടി. ബിഎഡ് കോളജുകളിലും എംഎസ്ഡബ്ല്യു സെന്ററിലും എസ്എഫ്‌ഐക്ക് എതിരില്ലായിരുന്നു. ഇന്നലെ എട്ടു കോളജുകളില്‍ നടന്ന തിരഞ്ഞെടുപ്പിലും എസ്എഫ്‌ഐ വിജയക്കൊടി പാറിച്ചു. എല്ലായിടത്തും എസ്എഫ്‌ഐ ഒറ്റയ്ക്കാണ് മല്‍സരിച്ചത്. എംഎസ്എഫിനും കെഎസ്‌യുവിനും ഒരു കോളജ് യൂനിയന്‍ ഭരണം പോലും ലഭിച്ചില്ല. കല്‍പ്പറ്റ എന്‍എംഎസ്എം, പുല്‍പ്പള്ളി പഴശ്ശിരാജ, പുല്‍പ്പള്ളി ജയശ്രീ, സുല്‍ത്താന്‍ ബത്തേരി സെന്റ് മേരീസ്, സുല്‍ത്താന്‍ ബത്തേരി അല്‍ഫോണ്‍സ, മീനങ്ങാടി എല്‍ദോ മാര്‍ ബസേലിയോസ് കോളജുകളില്‍ മുഴുവന്‍ സീറ്റും എസ്എഫ്‌ഐ തൂത്തുവാരി. മുട്ടില്‍ ഡബ്ലുഎംഒ കോളജില്‍ ഒമ്പത് പ്രധാന സീറ്റുകളില്‍ ഏഴും എസ്എഫ്‌ഐ നേടി. പനമരം സിഎം കോളജില്‍ എട്ടു പ്രധാന സീറ്റുകളില്‍ അഞ്ചും എസ്എഫ്‌ഐക്കാണ്. വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് വിദ്യാര്‍ഥികള്‍ സുല്‍ത്താന്‍ ബത്തേരി, കല്‍പ്പറ്റ, പനമരം, പുല്‍പ്പള്ളി ടൗണുകളില്‍ പ്രകടനം നടത്തി. യൂനിയന്‍ ഭാരവാഹികള്‍: പുല്‍പ്പള്ളി പഴശ്ശിരാജ കോളജ്: ജില്‍ജോ രാജു (ചെയര്‍മാന്‍), വിസ്മയ പ്രസൂണ്‍ (വൈസ് ചെയര്‍മാന്‍), ഹരികൃഷ്ണന്‍ (ജനറല്‍ സെക്രട്ടറി), സി എ മജിയ (ജോയിന്റ് സെക്രട്ടറി), വി അര്‍ജുന്‍, എ ഷെഫിന്‍ (യുയുസിമാര്‍), നവീന്‍ ജോണ്‍ (ഫൈനാര്‍ട്‌സ് സെക്രട്ടറി), ഷാഹുല്‍ ഹമീദ് (മാഗസിന്‍ എഡിറ്റര്‍), ഗ്രേസ് മാനുവല്‍ (ജനറല്‍ ക്യാപ്റ്റന്‍). എസ്എഫ്‌ഐയുടെ എല്ലാ ക്ലാസ് പ്രതിനിധികളും കോളജില്‍ വിജയിച്ചു. പുല്‍പ്പള്ളി ജയശ്രീ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജ്: എ പി വിഷ്ണു (ചെയര്‍മാന്‍), പി ബി അപര്‍ണ (വൈസ് ചെയര്‍മാന്‍), എസ് അബിന്‍ (ജനറല്‍ സെക്രട്ടറി), വര്‍ഷ രവീന്ദ്രന്‍ (ജോയിന്റ് സെക്രട്ടറി), ഗോഡ്‌വിന്‍ റെജി (യുയുസി), അശ്വതി കെ സജീവന്‍ (െഫെന്‍ ആര്‍ട്‌സ് സെക്രട്ടറി), നിതിന്‍ ജോസഫ് (ജനറല്‍ ക്യാപ്റ്റന്‍), നവീന്‍ ജയന്‍ (മാഗസിന്‍ എഡിറ്റര്‍). എസ്എഫ്‌ഐയുടെ എല്ലാ ക്ലാസ് പ്രതിനിധികളും തിരഞ്ഞെടുക്കപ്പെട്ടു. കല്‍പ്പറ്റ എന്‍എംഎസ്എം കോളജ്: വി നിഷാദ് (ചെയര്‍മാന്‍), അതുല്യ ബാലകൃഷ്ണന്‍ (വൈസ് ചെയര്‍മാന്‍), പി ആര്‍ വിഷ്ണു (ജനറല്‍ സെക്രട്ടറി), ആയിഷ ഹാമിലി (ജോയിന്റ് സെക്രട്ടറി), അക്ഷയ് ആനന്ദ് (യുയുസി), നീരജ് കണ്ണന്‍ (ഫൈന്‍ ആര്‍ട്‌സ് സെക്രട്ടറി), ഷൗക്കത്തലി (ജനറല്‍ ക്യാപ്റ്റന്‍), മുഹമ്മദ് അഷ്‌കര്‍ (മാഗസിന്‍ എഡിറ്റര്‍). സുല്‍ത്താന്‍ ബത്തേരി സെന്റ് മേരീസ്: കെ ഇ ഇര്‍ഫാന്‍ അലി (ചെയര്‍മാന്‍), സ്വാതി രാജേഷ് (വൈസ് ചെയര്‍മാന്‍), അബിന്‍ എസ് വൈത്തിരി (ജനറല്‍ സെക്രട്ടറി), കെ വി അഞ്ജു (ജോയിന്റ് സെക്രട്ടറി), എം നന്ദകുമാര്‍, മുഹമ്മദ് ഷാഫി (യുയുസിമാര്‍), എം എസ് അര്‍ജുന്‍ (ഫൈന്‍ ആര്‍ട്‌സ്), എസ് നവനീത (എഡിറ്റര്‍) ഡേവിനൊ പീറ്റര്‍ (ജനറല്‍ ക്യാപ്റ്റന്‍). സുല്‍ത്താന്‍ ബത്തേരി അല്‍ഫോന്‍സ: അശ്വിന്‍ വാസുദേവ് (ചെയര്‍മാന്‍), ദൃശ്യ തങ്കച്ചന്‍ (വൈസ് ചെയര്‍മാന്‍), എ എസ് അമല്‍ (ജനറല്‍ സെക്രട്ടറി), ഇസ്ര ഹംസ (ജോയിന്റ് സെക്രട്ടറി), ഇ സി ശിവദന്‍ (യുയുസി), സി സി അഖില്‍ (ഫൈനാര്‍ട്‌സ്), ദില്‍ജു നാസര്‍ (മാഗസിന്‍ എഡിറ്റര്‍), കെ എസ് ബാസിത് (ജനറല്‍ ക്യാപ്റ്റന്‍). മീനങ്ങാടി എല്‍ദോ മോര്‍ ബസേലിയോസ്: കെ ജെ അമല്‍ (ചെയര്‍മാന്‍), പി റിമ രവി (വൈസ് ചെയര്‍മാന്‍), വി അഫ്‌ന (ജോയിന്റ് സെക്രട്ടറി), ജിഷ്ണു പ്രസാദ്് (യുയുസി), എന്‍ എസ് ശ്രുതി (മാഗസിന്‍ എഡിറ്റര്‍), മിഥുന്‍ ഘോഷ് (ഫൈന്‍ ആര്‍ട്‌സ് സെക്രട്ടറി), എ ആര്‍ രാജേഷ് (ജനറല്‍ ക്യാപ്റ്റന്‍). ഡബ്ല്യുഎംഒ കോളജ് മുട്ടില്‍: ഷാലുഫ് ്(ചെയര്‍മാന്‍), പഞ്ചമി(വൈസ് ചെയര്‍മാന്‍), കാര്‍ത്തിക് (ജനറല്‍ സെക്രട്ടറി), ആര്യ, അശ്വിന്‍ (യുയുസി), അഖിന (ജോയിന്റ് സെക്രട്ടറി), അജ്മല്‍ (ജനറല്‍ ക്യാപ്റ്റന്‍). പനമരം സിഎം കോളജ്: ഇ അസ്ഹര്‍ (ചെയര്‍മാന്‍), ആഷിന്‍ എം ജോസഫ് (ജനറല്‍ സെക്രട്ടറി), താജുദ്ദീന്‍ (യുയുസി), മുഹമ്മദ് അജ്‌സല്‍ (ജനറല്‍ ക്യാപ്റ്റന്‍).

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക