|    Feb 28 Tue, 2017 1:52 am
FLASH NEWS

കോളജ് യൂനിയന്‍ തിരഞ്ഞെടുപ്പ്; എസ്എഫ്‌ഐക്ക് മുന്നേറ്റം

Published : 21st October 2016 | Posted By: SMR

തേഞ്ഞിപ്പലം: കാലിക്കറ്റ് വാഴ്‌സിറ്റിക്കു കീഴിലുള്ള കോളജുകളില്‍ ഇന്നലെ നടന്ന യൂനിയന്‍ തിരഞ്ഞെടുപ്പില്‍ എസ്എഫ്‌ഐ മുന്നേറ്റം നടത്തി. തൃശൂര്‍-വയനാട് ജില്ലകളില്‍ എംഎസ്എഫിന് പ്രാതിനിധ്യം നന്നേ കുറഞ്ഞു. കെഎസ് യു നേതാക്കള്‍ സംഘടനാ തിരഞ്ഞെടുപ്പിന്റെ തിരക്കിനായതിനാല്‍ കോഴിക്കോട് ജില്ലയില്‍ കെഎസ് യുവിന്റെ നിയന്ത്രണത്തില്‍ പ്രധാനപ്പെട്ട ഒരു കോളജും ഇല്ല. 151 കൗണ്‍സിലര്‍മാരുടെ അവകാശവാദമാണ് എസ്എഫ്‌ഐ ഉന്നയിക്കുന്നത് കോഴിക്കോട്-35, വയനാട്-11, പാലക്കാട്-34, തൃശൂര്‍-50, മലപ്പുറം-21 എന്നിങ്ങനെയാണ് എസ്എഫ്‌ഐക്ക് ലഭിച്ച കൗണ്‍സിലര്‍മാരുടെ എണ്ണം. കോഴിക്കോട് ജില്ലയിലെ പതിനൊന്ന് ഗവണ്‍മെന്റ് കോളജുകളില്‍ പത്തെണ്ണവും എസ്എഫ്‌ഐ നിയന്ത്രണത്തിലായി. നാദാപുരം ഗവണ്‍മെന്റ് കോളജ് എംഎസ്എഫിന് ലഭിച്ചു. നാല് ഐഎച്ച്ആര്‍ഡി കോളജുകളും എസ്എഫ്‌ഐക്ക് കിട്ടി. കോഴിക്കോട് നഗരത്തിലെ മലബാര്‍ ക്രിസ്ത്യന്‍ കോളജ്, ഗുരുവായൂരപ്പന്‍ കോളജ് എന്നിവ എസ്എഫ്‌ഐക്കാണ്. ദേവഗിരിയില്‍ ആറ് സീറ്റ് എസ്എഫ്‌ഐ ക്കും മൂന്ന് സീറ്റ് കെഎസ് യുവിനുമാണ്. മണാശേരി എംഎഎംഒ കോളജില്‍ എസ്എഫ്‌ഐ ക്ക് അഞ്ച് സീറ്റ് ലഭിച്ചു. വടകര കോ-ഓപറേറ്റീവ് കോളജ് കെഎസ് യുവില്‍ നിന്ന് എസ്എഫ്‌ഐ പിടിച്ചെടുത്തു. ചാത്തമംഗലം എസ്എന്‍ഇഎസ് കോളജ് എബിവിപി യില്‍ നിന്ന് എസ്എഫ്‌ഐ പിടിച്ചു. 103 കൗണ്‍സിലര്‍മാരെ ലഭിച്ചതായി എംഎസ്എഫ് അവകാശപ്പെടുന്നു. 57 കോളജുകളില്‍ ഒറ്റക്കും 22 എണ്ണത്തില്‍ മുന്നണിയായും എംഎസ്എഫ് ഭരിക്കാന്‍ അര്‍ഹത നേടിയിട്ടുണ്ട്. വയനാട്-2, കോഴിക്കോട്-41, മലപ്പുറം-49, പാലക്കാട്-11, എന്നിങ്ങനെയാണ് എംഎസ്എഫിന് ലഭിച്ച കൗണ്‍സിലര്‍മാരുടെ എണ്ണം. മലപ്പുറം ഗവണ്‍മെന്റ് വനിതാ കോളജ്, ഗവ. കോളജ് മലപ്പുറം, മണ്ണാര്‍ക്കാട് എംഇഎസ്, എസ്എംഐ വടകര, ചേന്ദമംഗല്ലൂര്‍ എസ്എ, അരീക്കോട് എസ്എസ്, എച്ച്എം മഞ്ചേരി, തവനൂര്‍, നാദാപുരം, കൊണ്ടോട്ടി ഗവ. കോളജുകള്‍, പുത്തനത്താണി സിപിഐ, എഡബ്ല്യുഎച്ച് തൃത്താല, വാഴയൂര്‍ സാഫി എന്നിവിടങ്ങളില്‍ എംഎസ്എഫ് മുന്നണിയായി മല്‍സരിച്ചു ഭരണം പിടിച്ചു. ഇഎംഇഎ, പിഎസ്എംഒ തിരൂരങ്ങാടി, മുട്ടില്‍ ഡബ്ല്യുഎംഒ, കൊടുവള്ളി കെഎംഒ, റീജ്യനല്‍ കുഴിമണ്ണ, മലബാര്‍ വേങ്ങര, ഗ്രേസ്്‌വാലി മരവട്ടം, ഫാത്തിമ മൂത്തേടം, പുളിയാവ് നാഷനല്‍, കോട്ടക്കല്‍ ഫാറൂഖ്, ഇലാഹിയ കൊയിലാണ്ടി, എംഇടി നാദാപുരം, ഗോള്‍ഡന്‍ഹില്‍സ് എളേറ്റില്‍, മലബാര്‍ മൂടാടി, എംഎച്ച്ഇഎസ് വടകര, എംഇഎസ് വില്ല്യാപള്ളി, എംഎസ്ടിഎം പെരിന്തല്‍മണ്ണ, ഐഡിയല്‍ കുറ്റിയാടി, അല്‍ ഫുര്‍ഖാന്‍ നാദാപുരം, യൂണിറ്റി മഞ്ചേരി, ദാറുന്നജാത്ത് മണ്ണാര്‍ക്കാട്, ഖിദ്്മത് തിരുനാവായ തുടങ്ങിയിടങ്ങളില്‍ എംഎസ്എഫ് തനിച്ച് യൂണിയന്‍ നേടി.അമല്‍ നിലമ്പൂര്‍, ജെംസ് രാമപുരം, ബ്ലോസം കൊണ്ടോട്ടി, മഅ്ദിന്‍ മലപ്പുറം, എ വി ആര്‍ട്‌സ് മേപ്പയൂര്‍, സില്‍വര്‍ പേരാമ്പ്ര തുടങ്ങിയിടങ്ങളില്‍ കെഎസ്‌യു-എംഎസ്എഫ് മുന്നണി ഭരണം നേടി.തിരൂര്‍ തുഞ്ചന്‍ കോളജില്‍ യുയുസി, ജനറല്‍ ക്യാപ്റ്റന്‍, കല്‍പ്പറ്റ ഗവ. കോളജില്‍ ചെയര്‍മാന്‍, ജനറല്‍ സെക്രട്ടറി സ്ഥാനങ്ങള്‍ എസ്എഫ്‌ഐയില്‍ നിന്നു എംഎസ്എഫ് പിടിച്ചെടുത്തു. സര്‍ക്കാരിന്റെ വിദ്യാഭ്യാസ നയങ്ങള്‍ക്കനുകൂലമാണ് കാംപസുകളിലെ വിധിയെന്നു എസ്എഫ്‌ഐയും സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരാണ് തിരഞ്ഞെടുപ്പ് ഫലങ്ങളെന്ന് എംഎസ്എഫ്-കെഎസ്്‌യു സംഘടനകളും പറയുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 22 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day