|    Jul 28 Fri, 2017 12:10 pm
FLASH NEWS

കോളജ് യൂനിയന്‍ തിരഞ്ഞെടുപ്പ്: അവകാശവാദവുമായി വിദ്യാര്‍ഥി സംഘടനകള്‍

Published : 8th October 2016 | Posted By: Abbasali tf

കാസര്‍കോട്: ഇന്നലെ നടന്ന കോളജ് യൂനിയന്‍ തിരഞ്ഞെടുപ്പില്‍ ജില്ലയില്‍ മികച്ച നേട്ടം കൈവരിച്ചതായി എംഎസ്എഫ് ജില്ലാ കമ്മിറ്റി അവകാശപ്പെട്ടു. എന്നാല്‍ കോളജ് യുനിയനുകളും 15ല്‍ 14 യുയുസിയും തങ്ങള്‍ക്ക് ലഭിച്ചതായി എസ്എഫ്‌ഐയും അവകാശപ്പെട്ടു. കാസര്‍കോട് ഗവ.കോളജ്, പെരിയ അംബേദ്കര്‍ മെമ്മോറിയല്‍ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജ്, നളന്ദ കോളജ് പെര്‍ള എന്നിവിടങ്ങളില്‍ എംഎസ്എഫ്-കെഎസ്‌യു മുന്നണിയും പടന്ന ഷറഫ് കോളജ്, ടാസ്‌ക് തൃക്കരിപ്പൂര്‍, സഅദിയ കോളജ് എന്നിവിടങ്ങളില്‍ യൂനിയന്‍ എംഎസ്എഫ് തനിച്ചും നേടി. എബിവിപിയും എസ്എഫ്‌ഐയും അവിശുദ്ധ കൂട്ട് കെട്ടുണ്ടാക്കിയതായി എംഎസ്എഫ് ജില്ലാ പ്രസിഡന്റ് ഹാഷിം ബംബ്രാണി, ജനറല്‍ സെക്രട്ടറി ഉസാം പള്ളങ്കോട് എന്നിവര്‍ ആരോപിച്ചു. കുമ്പള ഐഎച്ച്ആര്‍ഡി, കാസര്‍കോട് ഗവ. കോളജ്, പടന്നക്കാട് നെഹ്‌റു ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജ്, എളേരി ഇ കെ നായനാര്‍ മെമ്മോറിയല്‍ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജ്, കണ്ണൂര്‍ യൂനിവേഴ്‌സിറ്റിയുടെ നീലേശ്വരം പാലാത്തടം കാംപസ്, കുണിയ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജ്, രാജപുരം സെന്റ് പയസ് കോളജ്, മുന്നാട് പീപ്പിള്‍സ് കോളജ് എന്നിവിടങ്ങളില്‍ എസ്എഫ്‌ഐ ആധിപത്യം സ്ഥാപിച്ചതായി ജില്ലാ സെക്രട്ടറി സുഭാഷ് പാടി അവകാശപ്പെട്ടു. ആകെയുള്ള 15 യുയുസിമാരില്‍ 14ഉം എസ്എഫ്‌ഐക്ക് ലഭിച്ചതായും അദ്ദേഹം പറഞ്ഞു. കാസര്‍കോട് ഗവ. കോളജില്‍ ചെയര്‍മാന്‍, ജനറല്‍ സെക്രട്ടറി, ഒരു യുയുസി സീറ്റുകള്‍ യുഡിഎസ്എഫ് കരസ്ഥമാക്കിയപ്പോള്‍ ആറ് സീറ്റുകള്‍ എസ്എഫ്‌ഐക്ക് ലഭിച്ചു. പെരിയ അംബേദ്കര്‍ ആര്‍ട്‌സ് സയന്‍സ് കോളജില്‍ മുഴുവന്‍ സ്ഥാനങ്ങളും യുഡിഎസ്എഫ് നേടി. ജില്ലയില്‍ എബിവിപിക്ക് ദയനീയ തോല്‍വി ഏറ്റുവാങ്ങേണ്ടിവന്നു. മഞ്ചേശ്വരം ജിപിഎം കോളജ്, പെര്‍ള നളന്ദ കോളജ് എന്നിവിടങ്ങളില്‍ തിരഞ്ഞെടുപ്പ് നടന്നിട്ടില്ല.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക