|    Jul 19 Thu, 2018 11:43 am
FLASH NEWS

കോളജ് യൂനിയന്‍ തിരഞ്ഞെടുപ്പ്‌ : കൊട്ടാരക്കരയില്‍ വിജയാഹ്ലാദ പ്രകടനത്തിനിടയില്‍ സംഘര്‍ഷം

Published : 29th September 2017 | Posted By: fsq

 

കൊട്ടാരക്കര: കൊട്ടാരക്കര എസ് ജി  കോളജില്‍ വിജയിച്ച കെഎസ്‌യു പ്രവര്‍ത്തകര്‍ ടൗണില്‍ വിജയാഹ്ലാദ പ്രകടനം നടത്തിയത് സംഘര്‍ഷത്തില്‍ കലാശിച്ചു. കെഎസ്‌യു, എഐ എസ്എഫ്, സിപിഎം പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റു മുട്ടി. സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്ക് പരിക്ക് പറ്റി. പരിക്കേറ്റ സിപിഎം അവണൂര്‍ ബ്രാഞ്ച് സെക്രട്ടറി അനില്‍ രാജി(39) നെയും എഐഎസ്എഫ് നേതാവ് അനു രാജി(24)നേയും കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അനില്‍ രാജിന് കല്ലേറിലാണ് തലക്ക് പരിക്കേറ്റത്. ഇന്നലെ വൈകീട്ട് അഞ്ചിനായിരുന്നു സംഭവം. കേളജ് യൂനിയന്‍ തിരഞ്ഞെടുപ്പില്‍ മുഴുവന്‍ സീറ്റും പിടിച്ചെടുത്ത കെഎസ്‌യു പ്രവര്‍ത്തകര്‍ ടൗണില്‍ വിജയാഹ്ലാദം  നടത്തുന്നതിനിടയില്‍ താലുക്ക് ആശുപത്രി മുക്കിലെ സിപിഎം ഓഫിസിന് മുന്നില്‍ പ്രകോപനപരമായ രീതിയില്‍ മുദ്രാവാക്യം മുഴക്കി. ഇത് ചോദ്യം ചെയ്യാന്‍ എത്തിയ സിപിഎം പ്രവര്‍ത്തകര്‍ക്ക് നേരെ റോഡിന്റെ മറുവശത്ത് നിന്നും കല്ലേറ് ഉണ്ടായി. ഇവിടെ തമ്പടിച്ചിരുന്ന എഐഎസ്എഫ് പ്രവര്‍ത്തകരാണ് കല്ലേറ് നടത്തിയതെന്ന് പറയപ്പെടുന്നു. കല്ലേറ് നടത്തിയവരെ നേരിടാന്‍ സിപിഎം,എസ്എഫ്‌ഐ  പ്രവര്‍ത്തകര്‍ തയ്യാറായതോടെ മുന്ന് കൂട്ടരും തമ്മില്‍ ഉന്തും തള്ളും ഉണ്ടായി. ഇതിനിടയില്‍ റോഡിന്റെ പല ഭാഗത്ത് നിന്നും കല്ലേറ് ഉണ്ടായി. ഇതിനിടയില്‍ എഐഎസ്എഫ് പ്രവര്‍ത്തകര്‍ തന്ത്രപരമായി പിന്‍വാങ്ങി. കെഎസ്‌യു, സിപിഎം സംഘര്‍ഷം സൃഷ്ടിക്കാനുള്ള ശ്രമമാണ് എ ഐ എസ് എഫ്  നടത്തിയതെന്നാണ് കോണ്‍ഗ്രസ്-സിപിഎം നേതാക്കള്‍  പറയുന്നത്. കൊട്ടാരക്കര സിഐ സുനില്‍, എസ് ഐ മനോജ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലിസ് സംഘവും ഇരു വിഭാഗത്തില്‍പ്പെട്ട മുതിര്‍ന്ന നേതാക്കളും ഏറെ പണിപ്പെട്ടാണ് മണിക്കുറോളം നീണ്ടു നിന്ന സംഘര്‍ഷത്തിന് അയവ് വരുത്തിയത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss