|    Jul 20 Fri, 2018 4:48 am
FLASH NEWS

കോളജ് യൂനിയന്‍ തിരഞ്ഞെടുപ്പില്‍ എസ്എഫ്‌ഐയ്ക്ക് ആധിപത്യം

Published : 29th September 2017 | Posted By: fsq

 

കൊല്ലം: കേരള സര്‍വകലാശാലയ്ക്ക് കീഴിലുള്ള കോളജുകളില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ജില്ലയില്‍ എസ്എഫ്‌ഐയ്ക്ക് ആധിപത്യം. തിരഞ്ഞെടുപ്പ് നടന്ന 19 കോളജുകളില്‍ 18 കോളജുകളിലും ആധിപത്യം നേടിയതായി എസ്എഫ്‌ഐ അവകാശപ്പെട്ടു. കൊല്ലം എസ്എന്‍ കോളജ്, എസ്എന്‍ വനിതാ കോളജ്, എസ്എന്‍ ലോ കോളജ്, കൊട്ടിയംഎംഎംഎന്‍എസ്എസ് കോളജ്, കൊട്ടിയം എന്‍എസ്എസ് ലോ കോളജ്, ചാത്തന്നൂര്‍ എസ്എന്‍ കോളജ്, പത്തനാപുരം സെന്റ് സ്റ്റീഫന്‍സ് കോളജ്, കടയ്ക്കല്‍ പിഎംഎസ്എ ആര്‍ട്‌സ് കോളജ്, കടയ്ക്കല്‍ എസ്എച്ച്എം എന്‍ജീനിയറിങ് കോളജ് എന്നിവിടങ്ങളില്‍ എതിരില്ലാതെ എസ്എഫ്‌ഐ വിജയിച്ചു. കൊല്ലം ഫാത്തിമ മാതാ നാഷനല്‍ കോളജ്, നിലമേല്‍ എന്‍എന്‍എന്‍ കോളജ്, പുനലൂര്‍ എസ്എന്‍ കോളജ്, കരിക്കോട് ടികെഎം ആര്‍ട്‌സ് കോളജ്, ചവറ ഗവണ്‍മെന്റ് കോളജ്, ചവറ എംഎസ്എന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ്, തഴവ ഗവ. കോളജ് എന്നിവിടങ്ങളില്‍ എല്ലാ സീറ്റിലും എസ്എഫ്‌ഐ വിജയിച്ചതായി ജില്ലാ പ്രസിഡന്റ് എസ് അരവിന്ദും സെക്രട്ടറി എം ഹരികൃഷ്ണനും അറിയിച്ചു.ഇന്നലെ നടന്ന തിരഞ്ഞെടുപ്പില്‍ വന്‍ മുന്നേറ്റമുണ്ടാക്കുവാന്‍ കെ എസ് യുവിന് സാധിച്ചെന്ന് കെഎസ് യു ജില്ലാ പ്രസിഡന്റ് വിഷ്ണു വിജയന്‍ അവകാശപ്പെട്ടു. ആറു വര്‍ഷങ്ങള്‍ക്ക് ശേഷം കൊട്ടാരക്കര എസ്ജി കോളജില്‍ മുഴുവന്‍ പാനലിലും വിജയിച്ച് യൂനിയന്‍ നേടാന്‍ കെഎസ്‌യുവിനായി. ടികെഎം ആര്‍ട്‌സ് കോളജില്‍ മൂന്നു അസോസിയേഷനും ആദ്യമായി മല്‍സരിച്ച ടികെഎം എന്‍ജിനീയറിങ് കോളജില്‍ രണ്ട് അസോസിയേഷനും കൊട്ടിയം എന്‍—എസ്എസ് ലോ കോളജില്‍ വനിതാ പ്രതിനിധിയും ചവറ മെംബര്‍ നാരായണപിള്ള കോളജില്‍ മൂന്നു അസോസിയേഷനും കെഎസ്‌യു വിജയിച്ചു. ടികെഎം ആര്‍ട്‌സ് കോളജില്‍ ഉള്‍പ്പടെ മികച്ച മല്‍സരം കാഴ്ച്ചവയ്ക്കാന്‍ കാംപസ് ഫ്രണ്ട് പ്രതിനിധികള്‍ക്ക് കഴിഞ്ഞതായി ജില്ലാ പ്രസിഡന്റ് അമീന്‍ വവ്വാക്കാവ് അറിയിച്ചു.കൊല്ലം ഫാത്തിമ കോളജില്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കും അഞ്ചല്‍ സെന്റജോണ്‍സ് കോളജ് സുവോളജി ഡിപ്പാര്‍ട്ട്‌മെന്റിലും ഫ്രറ്റേണിറ്റി മൂവ്‌മെന്റ് പ്രതിനിധികള്‍ വിജയിച്ചതായി ജില്ലാ അഡ്‌ഹോക് കമ്മിറ്റി കണ്‍വീനര്‍ എസ് എം മുഖ്താര്‍ അറിയിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss