|    Nov 22 Wed, 2017 6:36 pm
FLASH NEWS

കോളജ് യൂനിയന്‍ തിരഞ്ഞെടുപ്പ് : ജില്ലയില്‍ ശക്തി തെളിയിച്ച് എസ്എഫ്‌ഐ

Published : 11th August 2017 | Posted By: fsq

 

പാലക്കാട്: കാലിക്കറ്റ് യൂനിവേഴ്‌സിറ്റിക് കീഴിലുള്ള കോളജ് യൂനിയന്‍ തിരഞ്ഞെടുപ്പില്‍ ജില്ലയില്‍ എസ്എഫ്‌ഐക്ക് മുന്‍തൂക്കം. 32 കോളജുകളില്‍ നടന്ന തിരഞ്ഞെടുപ്പില്‍ 28 കോളജുകളില്‍ വിജയിച്ച് എസ്എഫ്‌ഐ ശക്തി തെളിയിച്ചു.  എന്നാല്‍ പാലക്കാട് വിക്ടോറിയ കോളജില്‍ 29 വര്‍ഷത്തിന് ശേഷം ചെയര്‍മാന്‍ സ്ഥാനത്തേക്ക് മല്‍സരിച്ചു കെഎസ്‌യു വിജയിച്ചു. കെ അജാസാണ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് മല്‍സരിച്ച് ജയിച്ചത്. വൈസ് ചെയര്‍പെഴ്‌സനായി കെ ഗൗജയും തിരഞ്ഞെടുക്കപ്പെട്ടു. പട്ടാമ്പി: കോളജ് യൂനിയന്‍ തിരഞ്ഞെടുപ്പില്‍ പട്ടാമ്പിയിലെ എന്‍എന്‍ജിഎസ് കോളജ് ഉള്‍പ്പെടെ മൂന്ന് കോളജുകളിലും മുഴുവന്‍ ജനറല്‍ സീറ്റുകളും തൂത്തുവാരി എസ്എഫ്‌ഐയ്ക്ക് ഉജ്വല വിജയം. പട്ടാമ്പി ഗവ. സംസ്‌കൃത കോളജ്, എംഇഎസ് ആര്‍ട്‌സ് ആന്റ്് സയന്‍സ് കോളജ്, ലിമന്റെ കോളജ് എന്നിവിടങ്ങളിലാണ് ഇന്നലെ നടന്ന തിരഞ്ഞെടുപ്പില്‍ എസ്എഫ്‌ഐ ചരിത്ര വിജയം നേടിയത്. ഇതില്‍ എംഇഎസ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജിലെ ആദ്യ തിരഞ്ഞെടുപ്പാണ്. പട്ടാമ്പി ഗവ. സംസ്‌കൃത കോളജില്‍ കെഎസ്‌യു, എംഎസ്എഫ്, എബിവിപി കൂട്ടുകെട്ടിനെതിരേയാണ് വിദ്യാര്‍ഥികള്‍ വിധി എഴുതിയത്. വിജയികളായവര്‍: പട്ടാമ്പി ഗവ.സംസ്‌കൃത കോളജ് മഹേഷ് ലാല്‍ കെ (ചെയര്‍മാന്‍), നജ മെഹജബിന്‍(വൈസ് ചെയര്‍പേഴ്‌സണ്‍), പി നിധിന്‍(ജനറല്‍ സെക്രട്ടറി), ഒടി ഷഹല(ജോ.സെക്രട്ടറി), എംപി സൂരജ്, എ നീരജ്(യുയുസി), എംജെ സുധീഷ്(മാഗസിന്‍ എഡിറ്റര്‍), അര്‍ജുന്‍ സി (ആര്‍ട്‌സ് ക്ലബ്ബ് സെക്രട്ടറി), ആരിഫ് കെ(ജനറല്‍ ക്യാപ്റ്റന്‍). എംഇഎസ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജ് സൂര്യജിത്ത്(ചെയര്‍മാന്‍), ശ്രുതി(വൈസ് ചെയര്‍പേഴ്‌സണ്‍), സരിത(ജനറല്‍ സെക്രട്ടറി), അനീഷ(ജോ.സെക്രട്ടറി), മുഹമ്മദ് സഫ്വാന്‍(യുയുസി), സഫീറ സൈഫുദ്ദീന്‍(മാഗസിന്‍ എഡിറ്റര്‍), അബ്ദുള്‍ നാസര്‍(ആര്‍ട്‌സ് ക്ലബ്ബ് സെക്രട്ടറി).ലിമെന്റ് കോളജ്മുഹമ്മദ് നസ്മല്‍(ചെയര്‍മാന്‍), സി തഹ്‌സിന്‍(വൈസ് ചെയര്‍മാന്‍), ബി കിരണ്‍(ജനറല്‍ സെക്രട്ടറി), സായൂജ്(ജോ.സെക്രട്ടറി), എകെ രമേശ്(യുയുസി.), ബികെ മുഹമ്മദ് നിഷാദ്(ആര്‍സ് ക്ലബ്ബ് സെക്രട്ടറി), സുബ്രഹ്മണ്യന്‍(എഡിറ്റര്‍), ഇജാസ്(ജനറല്‍ ക്യാപ്റ്റന്‍). വിജയത്തെത്തുടര്‍ന്ന് എസ്എഫ്.ഐ. പ്രവര്‍ത്തകര്‍ പട്ടാമ്പി നഗരത്തില്‍ ആഹ്ലാദപ്രകടനം നടത്തി.ആനക്കര: തൃത്താല മേഖലയിലെ കോളജുകളില്‍ എസ്എഫ്‌ഐക്ക് ആദിപത്യം. പറക്കുളം എന്‍എസ്എസ് കോളജ്, തൃത്താല അസ്‌പെയര്‍ കോളജ്, ആനക്കര എഡബ്ല്യുഎച്ച് കോളജ്, തൃത്താല റോയല്‍ കോളജ്, തൃത്താല ഗവ.കോളജ്   എന്നീ അഞ്ച് കോളജുകളില്‍ എസ്എഫ്‌ഐ വിജയിച്ചപ്പോള്‍. പടിഞ്ഞാറങ്ങാടി മൈനോറിട്ടി കോളജില്‍ യുഡിഎസ്എഫ് വിയിച്ചു. പറക്കുളം എന്‍എസ്എസ് കോളജില്‍ ആറില്‍ അഞ്ചും എസ്‌ഐഫ്‌ഐ നേടിയപ്പോള്‍ ഒരു സീറ്റ്  എബിവിപി നേടി. ആസ്‌പെയര്‍ കോളജില്‍ 15 ല്‍ 11 എസ്എഫ്‌ഐ  ഉം 4 യുഡിഎസ്എഫും നേടി. പടിഞ്ഞാറങ്ങാടി മൈനോറിട്ടിയില്‍ ആകെയുളള 10 സീറ്റില്‍ 9 എണ്ണം യു.ഡി.എസ്.എഫും 1 സീറ്റ് എസ്.എഫ്.ഐ നേടി. തൃത്താല റോയല്‍ കോളേജില്‍ 13 ല്‍ 9 സീറ്റ് എസ്എഫ്‌ഐഉം  4 സീറ്റ് യുഡിഎസ്എഫും നേടി. ആനക്കര എബ്ല്യുഎച്ചില്‍ 10 ല്‍ 9 വും എസ്എഫ്‌ഐ. 1 യുഡിഎസ്എഫ് , തൃത്താല ഗവ.കോളജില്‍ എട്ടില്‍ എട്ടു സീറ്റും നേടി   എസ്എഫ്‌ഐ കരുത്ത് കാട്ടി. തൃത്താല മേഖലയില്‍ ചരിത്ര വിജയം നേടിയതിനെ തുടര്‍ന്ന് വിദ്യാര്‍ഥികള്‍ വിവിധ ഭാഗങ്ങളില്‍ ആഹഌദ പ്രകടനങ്ങള്‍ നടത്തി. ആലത്തൂര്‍: ആലത്തൂര്‍ എസ്എന്‍ കോളജില്‍ തുടര്‍ച്ചയായ 13ാം  വര്‍ഷവും എസ്എഫ്‌ഐ സ്ഥാനാര്‍ഥികള്‍ എതിരില്ലാതെ തിരഞ്ഞെടുക്കപെട്ടു.32 ക്ലാസ് പ്രതിനിധികളും 20 യൂനിയന്‍ ഭാരവാഹികളേയുമാണ് എതിരില്ലാതെ തിരരഞ്ഞെടുത്തത്. ഭാരവാഹികള്‍: അജയ് പ്രഭ (ചെയര്‍മാന്‍), ദിനുഷ (വൈസ് ചെയര്‍മാന്‍), ഗോപകുമാര്‍(ജനറല്‍ സെക്രട്ടറി), അദൃശ്യ(ജോയിന്റ് സെക്രട്ടറി), ഷാബിര്‍, അജു കൃഷ്ണ( യുയുസിമാര്‍), ഷായ് കൃഷ്ണന്‍ (ആര്‍ട്‌സ് കഌബ് സെക്രട്ടറി), അരുണ്‍ സാബു(ജനറല്‍ ക്യാപ്ടന്‍), സ്മിത (മാഗസിന്‍ എഡിറ്റര്‍).ചിറ്റൂര്‍: കോളജ് യൂനിയന്‍ തിരഞ്ഞെടുപ്പില്‍ നാട്ടുക്കല്‍,ചിറ്റൂര്‍ കോളജില്‍ എസ്എഫ്‌ഐയ്ക്ക് വിജയം. ചിറ്റൂര്‍ ഗവണ്‍മെന്റ് കോളജിലെ പ്രധാന 9 സീറ്റിലും എസ്എഫ്‌ഐ വിജയം കരസ്ഥമാക്കി. ഭാരവാഹികള്‍: സിവൈ നസീബ് (ചെയര്‍മാന്‍)എം സുകന്യ(വൈ ചെയ)എം ആര്‍  രാഹുല്‍രാജ് (ജനറല്‍ സെക്രട്ടറി)എം ആര്‍ ആക്ഷര (ജോയിന്റ് സെക്ര)രോഹിത്. ജിനീഷ് (യു യു സി)ആകാശ്(ജനറല്‍ ക്യാപ്റ്റന്‍)ഷിജിന്‍ (മാഗസിന്‍ എഡിറ്റര്‍)അഭിജിത് (ഫൈന്‍ആര്‍ട്‌സ്‌സെക്രട്ടറി). കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലും എസ്എഫ്‌ഐ എതിരിലാതെ തിരഞ്ഞെടുക്കുകയായിരുന്നു. നാട്ടുക്കല്‍ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജില്‍ ഭാരവാഹികള്‍: പ്രേംജിത് (ചെയര്‍മാന്‍) ശില്‍പ(വൈ ചെയര്‍മാന്‍)റമീസ് രാജന്‍ (ജനറല്‍ സെക്രട്ടറി) ഇന്ദുജ(ജോയിന്റ് സെക്ര) രവിശങ്കര്‍്(ജനറല്‍ ക്യാപ്റ്റന്‍)പ്രയാഗ് (മാഗസിന്‍ എഡിറ്റര്‍)സുനില്‍കുമാര്‍ (ഫൈന്‍ ആര്‍ട്‌സ് സെക്രട്ടറി).

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക