|    Jul 21 Fri, 2017 4:28 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

കോളജ് യൂനിയന്‍ തിരഞ്ഞെടുപ്പ് അടുത്തമാസം ഏഴിന്

Published : 17th September 2016 | Posted By: SMR

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയ്ക്കു കീഴിലുള്ള അഫിലിയേറ്റഡ് കോളജുകളില്‍ വിദ്യാര്‍ഥി യൂനിയന്‍ തിരഞ്ഞെടുപ്പ് അടുത്ത മാസം ഏഴിന് നടത്താന്‍ സര്‍വകലാശാല ഉത്തരവിറക്കി. ഒക്ടോബര്‍ ഏഴിനു രാവിലെ ഒമ്പതരമുതല്‍ ഉച്ചയ്ക്കു 12 വരെയാണ് കോളജുകളില്‍ തിരഞ്ഞെടുപ്പ് നടത്തേണ്ടത്. എന്‍ജിനീയറിങ് കോളജുകള്‍ ടെക്‌നിക്കല്‍ സര്‍വകലാശാലയ്ക്കു കീഴിലേക്കു മാറിയതിനാല്‍ തിരഞ്ഞെടുപ്പ് നടത്തേണ്ടതില്ല. പ്രഥമ വോട്ടര്‍പ്പട്ടിക ഈ മാസം 20ന് ഉച്ചയ്ക്ക് 12നു പ്രസിദ്ധീകരിക്കും വോട്ടര്‍പ്പട്ടികയില്‍ മാറ്റങ്ങള്‍ വരുത്തേണ്ടത് 26ന് ഉച്ചയ്ക്ക് ഒന്നുവരെയാണ്. അന്തിമ പട്ടിക 26ന് വൈകീട്ട് നാലിനു പ്രസിദ്ധീകരിക്കും. നോമിനേഷന്റെ അവസാന തിയ്യതി 29ന് ഉച്ചയ്ക്ക് ഒന്നുവരെയാണ്. സൂക്ഷ്മപരിശോധന അന്ന് ഉച്ചയ്ക്ക് 2.30നു നടത്തി യോഗ്യരായ സ്ഥാനാര്‍ഥിപ്പട്ടിക വൈകീട്ട് നാലരയ്ക്കു പ്രസിദ്ധീകരിക്കും. നോമിനേഷന്‍ പിന്‍വലിക്കാനുള്ള തിയ്യതി 30ന് ഉച്ചയ്ക്ക് ഒന്നുവരെയാണ്. അന്തിമ സ്ഥാനാര്‍ഥിപ്പട്ടിക അന്ന് ഉച്ചയ്ക്ക് മൂന്നിന് പ്രസിദ്ധീകരിക്കും. അടുത്തമാസം ഏഴിന് ഉച്ചയ്ക്ക് രണ്ടിന് വോട്ടെണ്ണി ഫലം പ്രസിദ്ധീകരിക്കും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക