|    Sep 26 Tue, 2017 6:28 pm
FLASH NEWS

കോളജ് പരിസരത്ത് ഒളിപ്പിച്ച അരക്കിലോ കഞ്ചാവ് കണ്ടെടുത്തു

Published : 10th November 2016 | Posted By: SMR

തൊടുപുഴ: കോളജ് പരിസരത്തു നിന്നും ഒളിപ്പിച്ച് വച്ച കഞ്ചാവുമായി പ്ലസ് വണ്‍ വിദ്യാര്‍ഥി പിടിയില്‍.തൊടുപുഴ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിനു സമീപത്ത് പ്രവര്‍ത്തിക്കുന്ന പാരലല്‍ കോളജിലെ പ്ല്‌സ് വണ്‍ ഹ്യൂമാനിറ്റീസ് വിഭാഗത്തില്‍ പഠിക്കുന്ന 16വയസുകാരനെയാണ് ജില്ലാ പോലിസ് മേധാവിയുടെ ഹൈറേഞ്ച് സ്‌പൈഡേഴ്‌സ് വലയിലാക്കിയത്.590 ഗ്രാം കഞ്ചാവാണ് കണ്ടെത്തിയത്.സ്‌ക്വാഡ് അംഗങ്ങളായ നൂര്‍സമീര്‍,സുനീഷ് എന്നിവരടങ്ങിയ സംഘമാണ് കൗമാരക്കാരനെ വലയിലാക്കിയത്.കോളജ് പരിസരത്തുള്ള കുറ്റിക്കാട്ടില്‍ പ്ലാസ്റ്റിക് കൂടിനകത്ത് പൊതിഞ്ഞാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്.വിദ്യാര്‍ഥികള്‍ കഞ്ചാവ് ഉപയോഗിക്കുന്നതായി കോളജ് പ്രിന്‍സിപ്പല്‍ നല്‍കിയ വിവരത്തെ തുടര്‍ന്നു പോലിസ് രാവിലെ മുതല്‍ അന്വേഷണത്തിലായിരുന്നു.ഇന്നലെ രാവിലെ കോളജിലെത്തിയ വിദ്യാര്‍ഥി സംഘം കഞ്ചാവ് ബീഡി വലിക്കുന്നതായി ഡിഗ്രി വിദ്യാര്‍ഥികള്‍ പ്രിന്‍സിപ്പലിനെ അറിയിച്ചു.പിന്നീട് പ്രിന്‍സിപ്പല്‍ നടത്തിയ പരിശോധനയില്‍ രണ്ട് വിദ്യാര്‍ഥികളുടെ കൈയില്‍ നിന്നും കഞ്ചാവ് ബീഡികള്‍ കണ്ടെത്തി.വിദ്യാര്‍ഥികളുടെ ദേഹ പരിശോധന നടത്തിയിട്ടും ഒന്നും കണ്ടെത്താനായില്ല.വിവരം പോലിസിനെ അറിയിച്ചു.തൊടുപുഴ പോലിസ് സ്‌റ്റേഷനിലെത്തിച്ച് വിദ്യാര്‍ഥികളെ പോലിസ് ചോദ്യം ചെയ്തു.സഹപാഠിയും ഉടുമ്പന്നൂര്‍ സ്വദേശിയുമായ വിദ്യാര്‍ഥിയെക്കുറിച്ച് ഇവര്‍ വിവരം നല്‍കി. ഈ വിദ്യാര്‍ഥിയാണ്കഞ്ചാവ് ഒളിപ്പിച്ച സ്ഥലത്തെക്കുറിച്ച് പോലിസിനു വിവരം നല്‍കിയത്.തുടര്‍ന്ന് ഹൈറേഞ്ച് സ്‌പൈഡേഴ്‌സിന്റെ നേതൃത്വത്തില്‍ സ്ഥലത്ത് നടത്തിയ തിരച്ചിലില്‍ കഞ്ചാവ് കണ്ടെത്തി.എന്നാല്‍ കഞ്ചാവ് തൊടുപുഴയില്‍ എത്തിക്കുന്നവരെക്കുറിച്ച് വിവരങ്ങള്‍ നല്‍കാന്‍ വിദ്യാര്‍ഥി തയ്യാറായില്ല.കഞ്ചാവ് ബീഡികളാക്കിയ പൊതി ഒന്നിനു 250 രൂപ മുതല്‍ 500 രൂപയ്ക്ക് വരെയാണ് വില്‍പ്പന നടത്തുന്നത്.ആവശ്യക്കാര്‍ പറയുന്ന സ്ഥലത്ത് പിടിയിലായ വിദ്യാര്‍ഥി പൊതികളെത്തിച്ച് കൊടുക്കും. തൊടുപുഴ തഹസില്‍ദാരുടെ സാന്നിധ്യത്തില്‍ തൊടുപുഴ ഡിവൈഎസ്പി എന്‍ എന്‍ പ്രസാദ്,പ്രിന്‍സിപ്പല്‍ എസ്‌ഐ ജോബിന്‍ ആന്റണി,അഡിഷനല്‍ എസ്‌ഐമാരായ ജോണി അഗസ്റ്റിന്‍,പൗലോസ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക