|    Dec 17 Mon, 2018 10:14 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

കോളജ് കെട്ടിടത്തിനു മുകളില്‍ നിന്ന് വീണ് അധ്യാപകന്‍ മരിച്ചു

Published : 27th November 2018 | Posted By: kasim kzm

കുറവിലങ്ങാട് (കോട്ടയം): കുറവിലങ്ങാട് ദേവമാതാ കോളജിന്റെ കെട്ടിടത്തിനു മുകളില്‍ നിന്ന് വീണ്് അധ്യാപകന്‍ മരിച്ചു. ദേവമാതാ കോളജിലെ ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്റ് പ്രഫ. മുട്ടുചിറ കുഴിവേലില്‍ ജോര്‍ജ് തോമസ് (45) ആണ് മരിച്ചത്. ഇന്നലെ രാവിലെ 8.30നായിരുന്നു അപകടം. ഇംഗ്ലീഷ് വിഭാഗം പ്രവര്‍ത്തിക്കുന്ന കോളജിന്റെ മൂന്നാംനിലയിലെ ഓഫിസ് മുറിയുടെ ജനാല തള്ളിത്തുറക്കുന്നതിനിെട കാല്‍ വഴുതി വീണതാണെന്നാണു പ്രാഥമിക നിഗമനം.
രാവിലെ 8.30നു കോളജില്‍ എത്തുമായിരുന്ന ജോര്‍ജ് തോമസ് പതിവുപോലെ ഇന്നലെയുമെത്തി വാതിലുകളും ജനാലകളും തുറക്കുന്നതിനിടെ കരച്ചില്‍ കേട്ട് ഓടിയെത്തിയ അധ്യാപികയും വിദ്യാര്‍ഥികളുമാണ് കോളജിന്റെ മുന്‍ഭാഗത്തെ മുറ്റത്ത് ജോര്‍ജ് തോമസിനെ വീണ നിലയില്‍ കണ്ടെത്തുന്നത്. ഉടന്‍ തന്നെ തെള്ളകത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ദേവമാതാ കോളജില്‍ പൊതുദര്‍ശനത്തിനു വച്ചു. സംസ്‌കാരം ഇന്ന് വൈകീട്ട് മൂന്നിന് മുട്ടുചിറ ഹോളിഗോസ്റ്റ് ഫൊറോനാ പള്ളിയില്‍. പ്ലാശനാല്‍ വരിക്കപ്ലാക്കല്‍ കുടുംബാഗം സ്മിതയാണു ഭാര്യ. മക്കള്‍: ദീപക് ജോര്‍ജ് തോമസ്്, റോസ്‌മേരി തോമസ്്, ക്രിസ് ആന്റണി തോമസ്് (മൂവരും കടുത്തുരുത്തി എസ്‌കെപിഎസ് വിദ്യാര്‍ഥികള്‍).
ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ കോളജില്‍ അധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ച ജോര്‍ജ് തോമസ് 2010 നവംബറിലാണു ദേവമാതാ കോളജില്‍ പ്രവേശിക്കുന്നത്.

 

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss